ശാസ്ത്ര സാംസ്‌കാരിക കായിക രംഗത്ത് നാം കാഴ്ച വയ്ക്കുന്ന ദയനീയ പ്രകടനത്തിന്റെ വെളിച്ചത്തില്‍ നമ്മുടെ സഖാക്കളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കായിക യുവജനകാര്യ മന്ത്രി സര്‍ക്കാര്‍ ചിലവില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ ബഹുമാനപ്പെട്ട പി ബി യുടെ പരിഗണനക്കായി സമര്‍പ്പിക്കുന്നു.
1. ഹര്‍ത്താല്‍ ബന്ദ് മുതലായവ ഒളിമ്പിക്സ് ഇനമായി അംഗീകരിക്കുക.
2. സമരവും ഭരണവും ഒന്നിച്ചു കൊണ്ടുപോകുന്നതിനെ ജിംനാസ്ടിക്സില്‍ പ്രത്യേക ഇനമായി അവതരിപ്പിക്കുക. ( പ്രത്യേക ഇനമായി മാത്രം അവതരിപ്പിച്ചാല്‍ മതിയാവും, നമ്മളായിട്ട് ചൈനക്കാര്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കരുത് .)
3. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്നതും ആടിനെ പറഞ്ഞു പറഞ്ഞു പട്ടിയാക്കുന്നതും ഉള്‍പ്പെടുന്ന സാഹിത്യ ശാഖയില്‍ നോബല്‍ സമ്മാനം കൊടുക്കേണ്ടതാകുന്നു.
4. ഇന്ന് പറഞ്ഞതിനെ നാളെ നിഷേധിക്കുന്ന ശാസ്ത്ര ശാഖയില്‍ നമുക്ക് നല്ല സ്കോപ് ഉള്ളതാണെങ്കിലും വെളിയത്തിന്റെയും കരുണാകരന്റെയും ഭാഗത്ത് നിന്നും നല്ല മല്‍സരത്തിന് സാധ്യത ഉള്ളതിനാല്‍ അവരെ ഒഴിവാക്കാന്‍ പറ്റിയ എന്തെങ്കിലും കണ്ടീഷന്‍ വച്ച ശേഷം മല്സരയിനമാക്കിയാല്‍ മതിയാവും.
5. അടുത്ത വീട്ടിലെ ചേച്ചിയെ പ്രസവത്തിനു കൊണ്ട് പോവാന്‍ വണ്ടി വിളിച്ചു കൊടുത്തതിന്റെ ബലത്തില്‍ അതെന്റെ കുട്ടിയാണെന്നും മറ്റും പറയാനുള്ള ഉളുപ്പില്ലായ്മയെ ( തൊലിക്കട്ടിയെ ) വല്ല പ്രത്യയശാസ്ത്ര ചട്ടക്കൂടെന്നോ മറ്റോ rephrase ചെയ്തു മല്സരയിനമാക്കിയാല്‍ ഒരമ്പത് കൊല്ലത്തേക്ക് വേറെ ആരും ആ ഭാഗത്തേക്ക് അടുക്കത്ത് പോലുമില്ല.
ഉത്തരേന്ത്യയില്‍ എവിടെയോ നിന്നുള്ള (ബംഗാളില്‍ നിന്നോ ത്രിപുരയില്‍ നിന്നോ അല്ല, ആയിരുന്നെന്കില്‍ ഇങ്ങനെ ഒരു ചതി നമ്മള്‍ അനുവദിക്കില്ലയിരുന്നു ) ഒരു കൊഞാന്ദന്‍ ബിന്ദ്ര വര്‍ഗവിരുധനും പെറ്റി ബൂര്ഷായും ആയ അവന്റെ അപ്പന്റെ പൂത്ത കാശു കൊണ്ട് ഏതാണ്ടൊക്കെ പഠിച്ചു പാവം ചൈനക്കാരെ വെടിവച്ച് തോല്‍പ്പിച്ചതിന്റെ അഹങ്ഗാരം കുഞ്ഞൂഞ്ഞിന്റെയും മദാമ്മയുടെയും മുഖത്ത് നിന്നും ഇപ്പോളും മാറിയിട്ടില്ല. അതുകൊണ്ട് മേല്‍പറഞ്ഞ കാര്യങ്ങളില്‍ സത്വര നടപടികള്‍ സ്വീകരിക്കണം എന്ന് പീബിയോടു ശുപാര്‍ശ ചെയ്യുന്നു. അങ്ങനെ കാര്യങ്ങള്‍ നടപ്പില്‍ വരുന്ന പക്ഷം ഹര്‍ത്താല്‍ പ്രഖ്യപിച്ചു ജില്ല തോറും നയവിശദീകരണ യോഗങ്ങള്‍ നടത്തി മുഴുവന്‍ credit ഉം നമുക്ക് തന്നെ അടിച്ചു മാറ്റണം.
NB: ടി ശുപാര്‍ശകളില്‍ മേല്‍നടപടികള്‍ എടുക്കുന്നതിനു മുന്‍പ് ചൈനക്കാരോടു എന്തെങ്കിലും എതിര്‍പ്പുണ്ടോ എന്ന് ചോദിക്കുന്നത് ഭാവിയിലേക്ക് സഹായകമായേക്കും.
No comments:
Post a Comment