Tuesday, December 30, 2008

മണ്ടന്മാര്‍ ലണ്ടനിലേക്ക് ???

കൊച്ചി നഗരത്തിലൂടെ തേരാ പാരാ നടന്നപ്പോ " പലതും" കണ്ടപ്പോള്‍ , പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ...ഹൊ !!! എന്തൊക്കെ കാണണം .... എന്ന്. ഇപ്പൊ തോന്നുന്നു അന്ന് പറഞ്ഞതൊക്കെ വെറുതെ ആയിരുന്നു എന്ന്. പറയുവാണെങ്കില്‍ അത് ഇപ്പോള്‍ ആണ് പറയേണ്ടത്... അല്ല ...പറഞ്ഞു പോകും. ആരാണ്ട് അതിലെ പോയപ്പോള്‍ , ഓസ്ട്രലിയായിലേക്ക് ആണോ എന്നാല്‍ ഞാനും ഉണ്ട് എന്നും പറഞ്ഞു പുറകെ ഇറങ്ങിയതാണ്. മറ്റു ചില ഉദ്ദേശങ്ങളും കൂടെ മനസ്സില്‍ ഉണ്ടാരുന്നു കേട്ടോ. എല്ലാം കേട്ടിട്ടല്ലേ ഉള്ളു. ഒന്നു കണ്ടു കളയാം, പറ്റിയാല്‍ "ഒന്നു കൂടെ കണ്ടും" കളയാം.


ആദ്യമായി വിമ്മാനത്തെല്‍ കേറുന്നതിന്റെ ഒരു പരുംമല്‍ ഓക്കേ ഉണ്ടാരുന്നെന്കിലും കാണാന്‍ പോകുന്ന പൂരത്തിന്റെ ചിത്രം മനസില്‍ ഒത്തിരി ഉണ്ടാരുന്നതുകൊണ്ട് ഞാന്‍ ഒന്നും അറിഞ്ഞില്ല. താഴെ കിടന്ന നെടുംപാശ്ശേരിയെ ഉപേക്ഷിച്ചു സില്‍ക്ക് എയര്‍ പോങ്ങിയപ്പോലും നഷ്ടപെടുന്ന സുഖമുള്ള സന്തോഷങ്ങലെക്കാള്‍ മനസ്സില്‍ ഓടി എത്തിയത് ഇറങ്ങാന്‍ പോകുന്ന സുന്ദര ഭൂമിയെ പറ്റിയുള്ള സ്വപ്‌നങ്ങള്‍ ആയിരുന്നു. വിമ്മാനം എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ നേരത്തെ കേട്ടിട്ടേ ഉള്ളു. അതുകൊണ്ട് കേറിയ പാടെ ചുറ്റുപാടും ഒന്നു വീക്ഷിച്ചു , എന്റെ നമ്പര്‍ ഉള്ള കസേരയില്‍ പോയി ഇരുന്നു. നമ്മുടെ ബാഗ്ലൂര്‍ എയര്‍ ബസിന്റെ സീറ്റെല്‍ ഇരിക്കുന്ന സുഖം ഒന്നും ഇല്ലല്ലോടാ എന്ന് കൂടെ ഉള്ള കുശവനോടു ഒരു കമന്റും പറഞ്ഞിരുന്നപ്പോള്‍ , തീരെ ഇറക്കം കുറഞ്ഞ ഒരു പാവാട ഉടുത്ത ഒരു പെന്കൊച്ചു അടുത്ത് വന്നിട്ട് ഏതാണ്ടൊക്കെ പറഞ്ഞു. മനസിലായ അറ്റവും മുറിയും ഒക്കെ ചേര്ത്തു വായിച്ചപ്പോള്‍ ആണ് കാര്യം ഏതാണ്ടൊക്കെ പിടികിട്ടിയത്. ഞങ്ങള്‍ ഇരിക്കുന്നത് അടിയന്തിര ബഹിര്‍ഗമന വതായനതിന്റെ അരികിലാണ്. അത് എങ്ങനെ ഉപയോഗിക്കണം എന്നാണ് പുള്ളിക്കാരി പറഞ്ഞു തന്നത്. അതാണ്‌ പറഞ്ഞതു എന്നല്ലാതെ എന്താണ് പറഞ്ഞതു എന്നത് സത്യമായും എനിക്കോ എന്റെ കൂടെ വന്നവനോ മനസിലായില്ല.


ഇരുന്നു മടുത്തപ്പോള്‍ ചുറ്റും തപ്പിയപ്പോ അടുത്ത് കുറെ പുസ്തകങ്ങള്‍ ഓക്കേ വെചെക്കുന്നത് കണ്ടു. വല്ല ബാലരമയും ഉണ്ടെങ്കില്‍ സമയം കളയാമല്ലോ എന്നോര്‍ത്ത് അതെടുത്ത് വായിച്ചപ്പോളാണ് ആ പെന്കൊച്ചു പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഓക്കേ ആണ് എഴുതി വച്ചേക്കുന്നത്. അതില്‍ പറഞ്ഞെക്കുന്ന കാര്യങ്ങള്‍ ഒകെ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് എന്നോട് ഒരു ബഹുമാനം ഒകെ തോന്നി. ചെറുപ്പക്കാരും , നല്ല ആരോഗ്യം ഉള്ളവരും, കുഞ്ഞു കുട്ടി പരാധീനങ്ങള്‍ ഒന്നും കൂടെ ഇല്ലാത്തവരും ഓക്കേ ആവണം അത്രെ ആ സീറ്റില്‍ ഇരിക്കേണ്ടത്. അതൊക്കെ ഓര്‍ത്തു ഒന്നു കുടി ഞെളിഞ്ഞു ചാരി ഇരിക്കാന്‍ നോക്കിയപ്പോളാണ് കെണി മനസിലായത്. ആ സീറ്റ് ഒന്നു പുറകോട്ടു ചായിക്കാന്‍ പോലും പറ്റില്ല. രാത്രി മുഴുവനും ഒരു മാതിരി ചിക്കന്‍ ഗുനിയടെ കാലത്തു ആശുപത്രീടെ ബഞ്ചേല്‍ ഇരുന്നു നേരം വെളുപ്പിച്ചത് പോലെ വെളുപ്പിനെ വരെ കുത്തി ഇരുന്നു നേരം വെളുപ്പിച്ചു. ഓക്കേ സഹിക്കാം, മുന്‍പിലും പുറകിലും ഉള്ളവര് കൂര്‍ക്കം വലിച്ചു ഉറങ്ങുന്നതു കാണുന്നതാണ് വയ്യാത്തത്. അതിന്റെ ദേഷ്യം മുഴുവനും ആ ചേച്ചിമാര് ഇടയ്ക്ക് ഇടയ്ക്ക് കൊണ്ടു വന്നു തന്ന ഭക്ഷണത്തോടാണ് തീര്‍ത്തത്.


അങ്ങനെ ഞങ്ങള്‍ നേരം പര പര വെളുത്തപ്പോലെക്കും singapore ലാന്‍ഡ്‌ ചെയ്തു. തലേന്നത്തെ ദേഷ്യം തീര്‍ത്തത് മുഴുവനും വയറ്റില്‍ ഉണ്ടാരുന്ന്നത് കൊണ്ടാവും പ്രകൃതി നേരത്തെ വിളിച്ചു. പേപ്പര്‍ വച്ചുള്ള അഭ്യാസം അറിയാന്‍ പാടില്ലാത്തതിനാലും അവിടുത്തെ ഭാഷയില്‍ ഉള്ള വിളി ആയതിന്നാലും മനഃപൂര്‍വ്വം അതിനെ അവഗണിച്ചു. കുറെ നേരം കേള്‍ക്കാത്ത മട്ടില്‍ ഇരുന്നപ്പോ പ്രകൃതി മടുത്തിട്ട് വിളി നിര്‍ത്തി സ്ഥലം വിട്ടു. ഒരു എമണ്ടന്‍ എയര്‍പോര്‍ട്ട് !!! മൊത്തം നടന്നു കാണണമെങ്കില്‍ തന്നെ ഒരു ദിവസം എടുക്കും. രാത്രി മുഴുവനും "ഇരുന്നു" ഉറങ്ങിയതിന്റെ ക്ഷീണം മുഴുവനും അവിടെ പള്ളിക്കുടം വിട്ടു വരുന്ന പിള്ളേരെ പോലെ അതിലെ നിരന്നു നടക്കുന്ന എയര്‍ഹോസ്റ്റ്സ്സുമാരുടെ ചോര കുടിച്ചു മാറ്റി . അന്നേരം കുടിച്ചത് പോരാഞ്ഞിട്ട്‌ പിന്നെ ഓര്‍ക്കുമ്പോ കുടിക്കാന്‍ കുറെ ചോര ബാഗിലും ശേഖരിച്ചു. മുന്‍പത്തെ ദുരന്തം മനസില്‍ ഉണ്ടാരുന്നത് കൊണ്ടു അവിടുന്ന് വീണ്ടും കേറാന്‍ നേരം മസില് ഓക്കേ വിട്ടു ജാക്കറ്റ് ഓക്കേ ഊരി കയില്‍ പിടിച്ചു ഒന്നു കുടി വളഞ്ഞു നടന്നു. ഇനി എങ്ങാനും നമ്മുടെ ആരോഗ്യം കണ്ടിട്ട് വാതലിനു കാവലു പണി വീണ്ടും കിട്ടിയാലോ ?

അവിടുന്ന് കേറിയ വിമ്മാനം ആണ് വിമ്മാനം. മേളിലും താഴേം നിലകളും ഓരോ നിലയിലും മൂന്നു വരികളിലായി എട്ടു സീറ്റുകളും അങ്ങനെ ഒരു മുട്ടന്‍ വിമാനം. നടുക്കത്തെ നാള് സീറ്റിലെ രണ്ടു സീറ്റിലായി ഞാനും അവനും ഇരുന്നു. ദുരന്തം ഒഴിവായ ആശ്വാസത്തിലും ചുറ്റിലും മദാമ്മമാരെ കണ്ട സന്തോഷത്തിലും എല്ലാം ഒന്നു ആസ്വദിക്കാന്‍ തയ്യാറായി സീറ്റ് ഓക്കേ പുറകോട്ടു ചായിച്ചു ഒന്നു കിടന്നത് മാത്രം ഓര്‍മ്മ ഉണ്ട്. പിന്നെ കുറെ നേരത്തേക്ക് ഒരു ഓര്‍മ്മയും ഉണ്ടാരുന്നില്ല. ഫുഡ് കൊണ്ടു വന്ന കൊച്ചു വിളിച്ചപ്പോളാണ്‌ വീണ്ടും ബോധം വന്നത്. കൃത്യസമയത്ത് തന്നെ ബോധം വന്നത് കൊണ്ടു ഫുഡ് പാഴായില്ല.

വിശേഷങ്ങള്‍ തീര്‍ന്നിട്ടില്ല ...... ശേഷം അടുത്ത ലക്കത്തില്‍.....










Wednesday, October 22, 2008

രാതമ്മ ഭാഗം -3

പെട്ടന്നുള്ള ആക്രമണം ആയിരുന്നതുകൊണ്ട് പ്രതികരിക്കാന്‍ ( ഓടാന്‍ ) സമയം കിട്ടിയില്ല. അടി വീണു എന്ന് ഓര്‍ത്തു കണ്ണ് രണ്ടും ഇറുക്കി അടച്ചു ... പക്ഷെ ഒന്നും സംഭവിച്ചില്ല. ഞാന്‍ പെട്ടന്ന് കണ്ണ് തുറന്നു. അപ്പോള്‍ എന്റെ മുന്‍പിലൂടെ പറന്നു പോയ ഒരു സുന്ദരി ( കൊച്ചി ഒറിജിന്‍ ) കൊതുകിനെ ചൂണ്ടി കാണിച്ചിട്ട് അവന്‍ പറഞ്ഞു ഒന്ന് ചെവിയോര്‍ത്തെ ...ശരിയാ

ഞാന്‍ നോക്കിയപ്പോ ആ ഭിത്തിയില്‍ ഇരുന്നു കൊണ്ട് എന്നെ നോകി ചിരിക്കുന്നു അവള്‍. ഇത്രയും നേരം ആളെ ഒരുമാതിരി വടി ആക്കിയതും പോര, എന്നിട്ട് ഇപ്പോള്‍ ഒരു മറ്റെക്കൂട്ടു ചിരിയും ചിരിചോണ്ടിരിക്കുവാ . എനിക്കനെന്കില്‍ അത് കണ്ടിട്ട് പെരുവിരലേന്നു പെരുത്ത്‌ ഒരു കേറ്റമാണ്‌ തല്ലിപ്പരത്താന്‍ വേണ്ടി ഇരുന്നിരുന്ന കസേരയും എടുത്തു വീശിക്കൊണ്ട് ഞാന്‍ പാഞ്ഞു. എവടെ എന്റെ കസേര പോയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.

അപ്പോള്‍ അവള്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി.
"ഞാന്‍ നിനക്കൊരു ഉപദ്രവും ചെയ്തില്ലല്ലോ? പിന്നെ എന്തിനാ നീ എന്നെ കൊല്ലാന്‍ വരുന്നേ ? "
അത് കേട്ടപ്പോള്‍ ഞാനും ഒന്ന് തണുത്തു. എന്നിട്ട് ചോദിച്ചു ....
"നീ ചിരിക്കുന്നത് എന്നെ കളിയാക്കാനല്ലേ?"
"അയ്യോ അല്ല... എനിക്ക് പറ്റിയ അബദ്ധം ഓര്‍ത്തു ചിരിച്ചു പോയതാ. "
"എന്ത് അബദ്ധം? "
"നീ അതിലെ വടി പോലെ മസിലും പിടിച്ചു പോന്നപ്പോ ഞാന്‍ കരുതി നിന്റെ ദേഹത്ത് കുറെ എങ്കിലും ചോര കാണുമെന്നു.പാണ്ടി ചോര കുടിച്ചു മടുത്ത എനിക്ക് ഇത്തിരി കിഴക്കന്‍ നാടിന്‍റെ മണ്ണിന്റെ മണമുള്ള ചോര കിട്ടുമല്ലോ എന്ന് കരുതിയാ നിന്റെ പുറകെ വന്നത്. എവിടെ വന്നു ഷര്‍ട്ട്‌ ഊറി കണ്ടപ്പോ എനിക്ക് മതിയായി . കറന്റ് വന്നിട്ട് വേണമെന്കില്‍ ഇത്തിരി ചോര നിനക്ക് തന്നിട്ട് പോവാല്ലോ എന്ന് കരുതിയാ ഞാന്‍ വെയിറ്റ് ചെയ്തത്. അതിനാണ് നീ ഈ പ്രശ്നമെല്ലാം ഉണ്ടാക്കിയത് . "
ഇത്രയും പറഞ്ഞപ്പോളെക്കും അവളുടെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി . പാവം.. എനിക്കനെന്കില്‍ ഒന്നാമത്തെ ആരും കരയുന്നത് സഹിക്കാന്‍ മേലാ. അപ്പൊ അതൊരു പാവം പെണ്‍കുട്ടി കുടി ആയാലോ? എന്റെ C E O യ്ക് പോലും തോന്നാത്ത സ്നേഹം, ഒരു പാവം പെണ്‍കുട്ടി , അതും തെരുവിന്റെ പുത്രി എനിക്ക് തന്നപ്പോ , ഞാന്‍ അറിയാതെ എന്റെ കണ്ണും നിറഞ്ഞു. അന്ന് ഞങ്ങള്‍ ഒരു പാട് നേരം അവിടെ സംസാരിച്ചിരുന്നു. അവളുടെ ചേട്ടന്‍ മാരിയപ്പന്റെ തേപ്പു പെട്ടിയില്‍ തട്ടി കരിഞ്ഞു പോയതില്‍ പിന്നെ പറക്കാന്‍ വയ്യാത്ത അപ്പന്റെയും ക്ഷയ രോഗിയായ അമ്മയുടെയും കുഞ്ഞനിയത്തിയുടെയും എല്ലാം വയറിന്റെ ഭാരം അവളുടെ ചുമലിലാണ്. അവളുടെ തമിള്‍ പാട്ടിനോടുള്ള അവളുടെ പ്രേമത്തിന് കാരണം മരിയപ്പന്‍സ് എഫക്റ്റ് ആവും എന്ന് പറയുമ്പോള്‍ അവള്‍ക്കൊരു ചിരിയാണ് . പാവം... ഈ ദുരിതങ്ങള്‍ക്കിടയിലും അവള്‍ ചിരിക്കാന്‍ മറന്നിട്ടില്ല .
അന്ന് തുടങ്ങിയ ആ ബന്ധം കൊച്ചിയിലെ ഈ അവസാന ദിവസങ്ങളിലും ഏറ്റവും ഭംഗിയായി പോവുന്നു.

NB: ഞാന്‍ രാതമ്മയെ സംശയിച്ചപോലെ നിങ്ങളില്‍ ചിലരെന്കിലും എന്നെ ഇപ്പോളും ഒരു സംശയത്തോടെ നോക്കുന്നുണ്ടാവും. ഞാന്‍ ഈ പറഞ്ഞതില്‍ കവിഞ്ഞൊരു ബന്ധവും ഞങ്ങള്‍ തമ്മില്‍ ഇല്ല കേട്ടോ. എല്ലാവരോടും ഒരപേക്ഷ ഉണ്ട്... കല്യാണം കഴിച്ചിട്ടില്ലാത്ത ചെറുക്കനാ ....
വേണ്ടാത്തതൊന്നും വിളിച്ചു കൂവല്ലേ ... പണി പാളും.....

Monday, October 20, 2008

രാതമ്മ ഭാഗം - 2

ഏപ്രില്‍ മാസത്തിലെ ചൂടില്‍ പവര്‍ കട്ട് സമയത്ത് രാത്രി വീട്ടില്‍ വന്നു കയറിയാലത്തെ അവസ്ഥ അറിയാന്‍ മേലെ? ആവിയും പരവേശവും കാരണം രണ്ടു കസേരേം വലിച്ചു പുറത്തേക്കിട്ടു ഇത്തിരി കാറ്റു കിട്ടിയാല്‍ കൊള്ളാനായി ഇങ്ങനെ ഒരു കസേരയിലേക്ക് കാലും നീട്ടി വച്ചു മറ്റേ കസേരയില്‍ ഇരിക്കുകയായിരുന്നു. അപ്പോളാണ് മറ്റേ , മിന്നലെയിലെ വസീഗര യുടെ ഹമ്മിംഗ് എന്റെ കാതിലേക്ക് ഒരു നേര്ത്ത ശബ്ദത്തില്‍ അലയടിച്ചത് . അതിലങ്ങനെ ലയിച്ചിരിക്കെ പെട്ടന്നാണ് ഒരു അമ്പരപ്പോടെ ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞത് ... മൂളിപ്പാട്ട് കേള്‍ക്കുന്നത് എന്റെ അടുത്ത് എവിടെയോ നിന്നാണ്.
മൊബൈലിന്റെ ചെറിയ വെട്ടത്തില്‍ ഒന്നു പരതി നോക്കിയെന്കിലും ഒന്നും മനസിലായില്ല. ഇതിനിടക്ക്‌ പാട്ടുകള്‍ പലതും മാറിക്കൊണ്ടിരുന്നതല്ലാതെ എനിക്കാളെ മാത്രം പിടികിട്ടിയില്ല. എനിക്കനെന്കില്‍ കാര്യം നല്ല ധൈര്യം ഒക്കെ ഉണ്ടെന്‍കിലും ,ഈ ഇരുട്ടതൊക്കെ പെണ്‍ശബ്ദം കേട്ടാല്‍ ഒരു ഏതാണ്ട് പോലെയാണ് . രോമമൊക്കെ ഒരു മാതിരി വടി പോലെ ഇങ്ങു എണീറ്റ്‌ വന്നാല്‍ പിന്നെ ഒന്നു താഴാന്‍ കുറെ മിനക്കെടെണ്ടി വരും.
ഞാന്‍ വീട്ടില്‍ എല്ലാരോടും പറയുന്നതാ ഇതുക്കൂട്ടു പ്രേത സീരിയലൊന്നും വെക്കരുതെന്ന് . അത് കേള്‍ക്കില്ല .എന്നാല്‍ ഈ മുടിഞ്ഞ ചാനലുകാര്‍ക്ക് ഇതു വെക്കതിരുന്നു കൂടെ? ചുമ്മാ മനുഷ്യനെ പേടിപ്പിക്കാന്‍ വേണ്ടീട്ട്‌. അല്ല ,ഇതിലൊന്നും ഒരു സത്യവും ഇല്ല , എന്നാലും ഇരുട്ടത്ത്‌ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ഇങ്ങനെ ഒക്കെ കേട്ടാല്‍ ആരെങ്കിലും ഒക്കെ അടുത്ത് വേണം എന്നൊരു മോഹം. പേടിച്ചിട്ടൊന്നുമല്ല, എന്നാലും വെറുതെ ഇരിക്കട്ടെ , അവര്‍ക്കൊരു ധൈര്യത്തിന്.
അങ്ങനെ കള്ളിയങ്കാട്ടു നീലിയും , വെട്ടുകാട്ടില്‍ സൂസിയും ഒക്കെ വെള്ള സാരി ഒക്കെ ഉടുത്തു ഒരുമാതിരി ചിരിയും ചിരിച്ചു എന്റെ മനസ്സില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി. പണ്ടാരമടങ്ങാന്‍ ആ ഷാജി ഒട്ടു വരുന്നുമില്ല. നെഞ്ചിനകത്തും പുറത്തും ഒരു പോലെ ഉഷ്ണം ആയപ്പോലെക്കും ഞാന്‍ ആകെ ഉരുകി ഒലിക്കാന്‍ തുടങ്ങി.
ഞാന്‍ മൊബൈലില്‍ തെരുതെരെ സമയം നോക്കുന്നതല്ലാതെ, നോക്കുന്ന സ്പീഡില്‍ സമയം നീങ്ങുന്നില്ല. പണ്ടു തോമസ് ചേട്ടന്‍ റോഡ് ലൈന്‍സ് ബസ് ഓടിക്കുന്നത് പോലെ സമയം ഇഴഞ്ഞു നീങ്ങുന്നത്തെ ഉള്ളു. ഒരു രക്ഷയും ഇല്ലതായപ്പോ വെറുതെ ഒരു നേരമ്പോക്കിന് എത്രയും ദയയുള്ള മാതാവേ, ഉറക്കെ ചെല്ലിയേച്ചു. പാട്ടായിട്ടു ഉറക്കെ പാടാന്‍ ആണ് ഉദ്ദേശിച്ചതെങ്കിലും "സങ്ങതികള്‍" ഒന്നും പുറത്തു വരുന്നില്ല , പകരം ഞരക്കം മാത്രം.
ഹമ്മേ!!! ഒടുവില്‍ കറന്റ് വന്നു. അപ്പോളും പാട്ട് നിന്നിട്ടില്ല. പക്ഷെ ആരെയുമോട്ടു കാണാനുമില്ല .വെട്ടം വന്നു കണ്ടപ്പോളത്തെ ആശ്വസമൊക്കെ പതുക്കെ തിരിച്ചു പോവാന്‍ തുടങ്ങി. ഞാന്‍ ഇരിക്കുമ്പോ , നടക്കുമ്പോ , ഒക്കെ എന്റെ ചെവിയിലേക്ക് ആ സംഗീതം അലയടിക്കുകയാണ് . ഞാന്‍ ഇടത്തേക്ക് നോക്കുമ്പൊ വലത്തു നിന്നും ,വലത്തു നോക്കുമ്പൊ ഇടത്ത് നിന്നും കേള്‍ക്കും. ഞാന്‍ ഇങ്ങനെ ഇടത്തേക്കും വലത്തേക്കും മുന്നോട്ടും നടന്നു എന്റെ പിടി വിടും എന്നായപ്പോ ഞാന്‍ ഓര്‍ത്തു വീടിനു പുറത്തിറങ്ങി കാറ്റ് കൊള്ളുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്.

അങ്ങനെ ഞാന്‍ എന്റെ പച്ച കാലന്‍ കുടയും നീട്ടി വീശി " അടുക്കരുത് തമിഴത്തി ... ഞാന്‍ മോശക്കാരനുക്ക് മോശക്കാരന്‍ " എന്നൊക്കെ പറഞ്ഞു പിന്തിരിഞ്ഞു സ്റ്റെപ്പ് ഇറങ്ങിക്കൊണ്ടിരിക്കെ എന്റെ ഷാജിമോന്‍ ( റൂം മേറ്റ്‌) എത്തി. എന്റെ കുടയും വീശി ഉള്ള നിപ്പു കണ്ടപ്പോ അവനും ഒന്ന് ഞെട്ടി. എന്നിട്ട് ചോദിച്ചു... നിനക്കിതെന്നതിന്റെ കഴയാടാ? .....
ഓര്‍ക്കാപ്പുറത്ത് ഒച്ച കേട്ട് ഞെട്ടി , കുടയും വീശി അലറിക്കൊണ്ട്‌ തിരിഞ്ഞപ്പോലാണ് അത് ഷാജി ആണ് എന്നറിഞ്ഞത് . കാര്യം ഒന്ന് ചമ്മിയെന്കിലും ഒരു സമാധാനം ആയി. സൂസിയും നീലിയും ഒക്കെകൂടി വന്നാലും ഞാന്‍ ഒറ്റക്കല്ലല്ലോ. പണി കിട്ടിയാല്‍ അവനും കൂടി കിട്ടുമല്ലോ . കാര്യങ്ങള്‍ ഒക്കെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു കേള്‍പ്പിച്ചു. ഒക്കെ കേട്ട് കഴിഞ്ഞപ്പോള്‍ അവനും ചെവിയോര്‍ത്തു, അപ്പോള്‍ ശരിയാണ് , അവനും കേള്‍ക്കാന്‍ പറ്റുന്നുണ്ട് ....നല്ല ഈണത്തിലുള്ള ആ സംഗീതം .

പെട്ടന്നാണ് കൈയും വീശി ക്കൊണ്ട് അവന്‍ എന്റെ നേരെ പാഞ്ഞടുത്തത് ........

തുടരും ........



Friday, October 17, 2008

ജയിക്കാനായ് ജനിച്ചവര്‍ നാം

ശാസ്ത്ര സാംസ്‌കാരിക കായിക രംഗത്ത് നാം കാഴ്ച വയ്ക്കുന്ന ദയനീയ പ്രകടനത്തിന്റെ വെളിച്ചത്തില്‍ നമ്മുടെ സഖാക്കളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കായിക യുവജനകാര്യ മന്ത്രി സര്‍ക്കാര്‍ ചിലവില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ ബഹുമാനപ്പെട്ട പി ബി യുടെ പരിഗണനക്കായി സമര്‍പ്പിക്കുന്നു.
1. ഹര്‍ത്താല്‍ ബന്ദ് മുതലായവ ഒളിമ്പിക്സ് ഇനമായി അംഗീകരിക്കുക.
2. സമരവും ഭരണവും ഒന്നിച്ചു കൊണ്ടുപോകുന്നതിനെ ജിംനാസ്ടിക്സില്‍ പ്രത്യേക ഇനമായി അവതരിപ്പിക്കുക. ( പ്രത്യേക ഇനമായി മാത്രം അവതരിപ്പിച്ചാല്‍ മതിയാവും, നമ്മളായിട്ട് ചൈനക്കാര്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കരുത് .)
3. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്നതും ആടിനെ പറഞ്ഞു പറഞ്ഞു പട്ടിയാക്കുന്നതും ഉള്‍പ്പെടുന്ന സാഹിത്യ ശാഖയില്‍ നോബല്‍ സമ്മാനം കൊടുക്കേണ്ടതാകുന്നു.
4. ഇന്ന് പറഞ്ഞതിനെ നാളെ നിഷേധിക്കുന്ന ശാസ്ത്ര ശാഖയില്‍ നമുക്ക് നല്ല സ്കോപ് ഉള്ളതാണെങ്കിലും വെളിയത്തിന്റെയും കരുണാകരന്റെയും ഭാഗത്ത് നിന്നും നല്ല മല്‍സരത്തിന്‌ സാധ്യത ഉള്ളതിനാല്‍ അവരെ ഒഴിവാക്കാന്‍ പറ്റിയ എന്തെങ്കിലും കണ്ടീഷന്‍ വച്ച ശേഷം മല്സരയിനമാക്കിയാല്‍ മതിയാവും.
5. അടുത്ത വീട്ടിലെ ചേച്ചിയെ പ്രസവത്തിനു കൊണ്ട് പോവാന്‍ വണ്ടി വിളിച്ചു കൊടുത്തതിന്റെ ബലത്തില്‍ അതെന്റെ കുട്ടിയാണെന്നും മറ്റും പറയാനുള്ള ഉളുപ്പില്ലായ്മയെ ( തൊലിക്കട്ടിയെ ) വല്ല പ്രത്യയശാസ്ത്ര ചട്ടക്കൂടെന്നോ മറ്റോ rephrase ചെയ്തു മല്സരയിനമാക്കിയാല്‍ ഒരമ്പത് കൊല്ലത്തേക്ക് വേറെ ആരും ആ ഭാഗത്തേക്ക് അടുക്കത്ത് പോലുമില്ല.
ഉത്തരേന്ത്യയില്‍ എവിടെയോ നിന്നുള്ള (ബംഗാളില്‍ നിന്നോ ത്രിപുരയില്‍ നിന്നോ അല്ല, ആയിരുന്നെന്കില്‍ ഇങ്ങനെ ഒരു ചതി നമ്മള്‍ അനുവദിക്കില്ലയിരുന്നു ) ഒരു കൊഞാന്ദന്‍ ബിന്ദ്ര വര്‍ഗവിരുധനും പെറ്റി ബൂര്ഷായും ആയ അവന്റെ അപ്പന്റെ പൂത്ത കാശു കൊണ്ട് ഏതാണ്ടൊക്കെ പഠിച്ചു പാവം ചൈനക്കാരെ വെടിവച്ച് തോല്‍പ്പിച്ചതിന്റെ അഹങ്ഗാരം കുഞ്ഞൂഞ്ഞിന്റെയും മദാമ്മയുടെയും മുഖത്ത് നിന്നും ഇപ്പോളും മാറിയിട്ടില്ല. അതുകൊണ്ട് മേല്‍പറഞ്ഞ കാര്യങ്ങളില്‍ സത്വര നടപടികള്‍ സ്വീകരിക്കണം എന്ന് പീബിയോടു ശുപാര്‍ശ ചെയ്യുന്നു. അങ്ങനെ കാര്യങ്ങള്‍ നടപ്പില്‍ വരുന്ന പക്ഷം ഹര്‍ത്താല്‍ പ്രഖ്യപിച്ചു ജില്ല തോറും നയവിശദീകരണ യോഗങ്ങള്‍ നടത്തി മുഴുവന്‍ credit ഉം നമുക്ക് തന്നെ അടിച്ചു മാറ്റണം.
NB: ടി ശുപാര്‍ശകളില്‍ മേല്‍നടപടികള്‍ എടുക്കുന്നതിനു മുന്‍പ് ചൈനക്കാരോടു എന്തെങ്കിലും എതിര്‍പ്പുണ്ടോ എന്ന് ചോദിക്കുന്നത് ഭാവിയിലേക്ക് സഹായകമായേക്കും.

രാതമ്മ ഭാഗം - 1

ഷാജി കൈലാസ് സുരേഷ് ഗോപിയെ നായകനാക്കി ചിത്രീകരിക്കുന്ന പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ തിരക്കഥ രചനയും, location selection ഒക്കെയായി തിരക്കിലായിരുന്നതുകൊണ്ട് ഈ ഭാഗത്തേക്ക് ഒരു സന്ദര്‍ശനത്തിന് സമയം കിട്ടിയില്ല. തിരക്കെല്ലാം ഒഴിഞ്ഞു (തിരക്കഥ പുര്‍ത്തിയായതുകൊണ്ടാല്ല കേട്ടോ, എന്റെ സേവനം ബോധിച്ചതുകൊണ്ട് ഉച്ച വരെ ഉള്ള കൂലി തന്നു പറഞ്ഞു വിട്ടതാണ്.) ഇത്തിരി ശാന്തമായ നേരം നോക്കി ഒന്നു postan ഇരുന്നതാ. അപ്പോളാണ് ഷാജിയുടെ മുറിയില്‍ നിന്നും രാതമ്മയുടെ നിലവിളി കേട്ടത്. ഒച്ച കേട്ടു ഓടി ചെന്ന ഞാന്‍ കണ്ടത് രാതമ്മയുടെ കൈ പിടിച്ചു തിരിക്കുന്ന ക്രു‌രനായ ഷാജിയെ ആണ്. എന്റെ diplomatic ആയുള്ള ഇടപെടല്‍ നിമിത്തം കൂടുതല്‍ ഉപദ്രവിക്കാതെ എന്റെ കൂടെ വിട്ടേച്ചു. പേടിച്ചരണ്ടു എന്റെ ദേഹത്തോട് ചേര്ന്നു നിന്ന അവളെ പിടിച്ചു മാറ്റാന്‍ ഒന്നും ഞാന്‍ പോയില്ല. എന്റെ റൂമിലേക്ക്‌ കൊണ്ടു പോന്ന അവളെ കുറെ നല്ല വാക്കൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു.എന്റെ കൈയില്‍ ഉണ്ടായിരുന്നതിന്റെ ഒരു ഷെയര്‍ കുടിക്കാനും കൊടുത്തു , രാത്രി എങ്ങും പോവണ്ട എന്ന് പറഞ്ഞു എന്റെ മുറിയില്‍ തന്നെ കിടത്തി. മൂന്നു മൂന്നര വര്‍ഷക്കാലത്തെ കൊച്ചി ജീവിതത്തില്‍ നിന്നും എനിക്ക് കിട്ടിയ കുറെ സുഹൃത്തുക്കളില്‍ , ഇവളെ എനിക്ക് മറക്കാന്‍ പറ്റില്ല. ലോകം മുഴുവനാലും വെറുക്കപ്പെട്ട്‌ കഴിയുന്ന ഒരു പാവം . അവളെ പറ്റി കേള്‍ക്കാത്ത അപവാതങ്ങളില്ല . അവളോട്‌ ഒരിക്കലെന്കിലും ബന്ധപ്പെടാന്‍ ഇടയായാല്‍ വലിയ വലിയ അസുഖങ്ങള്‍ ഒക്കെ പിടിക്കാന്‍ മാത്രം അവള്‍ വഷലാനത്രെ. എന്തൊക്കെ പറഞ്ഞാലും എനിക്കൊരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നേ ഒക്കെ പറ്റില്ല, മറക്കാനും. 2007 ഏപ്രില്‍ മാസത്തിലെ ഒരു പവര്‍ കട്ട് സമയത്താണ് ഞാന്‍ മുക്കി പരിചയപ്പെടുന്നത്‌. ശിവന്‍ ചേട്ടന്റെ കടയില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിലാണ് മരിയപ്പന്റെ തേപ്പുകട. അതിന്റെ പിന്നാമ്പുറത്തെ ഒരു മുറിയിലാണ് മാരിയപ്പന്റെ ഒക്കെ കിടപ്പും എല്ലാം. അന്ന് രാത്രി അവള്‍ അവിടെ മാരിയപ്പനെ wait ചെയ്തിരിക്കെയാണ് ഭക്ഷണം ഒക്കെ കഴിഞ്ഞു ഇരുട്ടത്ത്‌ പാട്ടും പാടി (പേടിച്ചിട്ടാണ് കേട്ടോ) വരുന്ന എന്നെ കണ്ടത്. പശ ഒക്കെ മുക്കി വടി പോലത്തെ ഷര്‍ട്ട്‌ ഒക്കെ ഇട്ടു മസില് പിടിച്ചു നടക്കുന്ന എന്നെ കണ്ടു തെറ്റിധരിച്ചു ഇരുട്ടിന്റെ മറവില്‍ മാരിയപ്പനെ മറന്നു അവള്‍ എന്നെ പിന്തുടര്‍ന്നു. ഗേറ്റ് തുറന്നു സ്റ്റെപ്പ് കയറി വീടിന്റെ അകത്തെത്തിയപ്പോളും ഞാന്‍ അറിഞ്ഞിരുന്നില്ല രാതമ്മ എന്ന പെണ്‍കുട്ടി ഇരുട്ടിന്റെ മറവില്‍ എന്നെ പിന്തുടര്‍ന്നിരുന്നു എന്ന്...... ഇതിന്റെ ബാക്കി ഞാന്‍ പിന്നെ പറയാം. ഇപ്പൊ ശരിയാവില്ല.

ആവശ്യമുണ്ട്

കേരള സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഒരു ഒഴിവുണ്ട്. വിദ്യാഭ്യാസ വിചക്ഷണനും (വിലക്ഷനന്‍ ?), തത്ത്വശാസ്ത്ര വിശാരദനും, നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ പേരില്‍ രണ്ടാം മുണ്ടശ്ശേരി എന്നുവരെ claim ചെയ്യുന്ന, പേരില്‍ മാത്രം M A ഉള്ള മന്ത്രി പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിലേക്ക് ( ഡല്‍ഹി എന്ന് തെറ്റിദ്ധരിക്കരുത് , ഞങ്ങള്‍ക്കൊരു കേന്ദ്രം ഉണ്ടെങ്കില്‍ അത് ചൈനയാണ് ചൈനയാണ് ചൈനയില്‍ മാത്രമാണ് .) deputation- ഇല്‍ പോയ ഒഴിവിലേക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിക്കുന്നത് . തമ്മിലടിച്ചും , അടിപ്പിച്ചും, സാറമ്മാരുടെ തന്തക്കു വിളിച്ചും മുന്‍പരിചയം ഉള്ളവരും, വിദ്യാഭ്യാസ മേഖലയെ കുറഞ്ഞത് ഒരു അമ്പതു വര്‍ഷത്തേക്കെങ്കിലും പിന്നോട്ട് നടത്താം എന്ന് ഉറച്ച ബോധ്യം ഉള്ളവരും മാത്രം അപേക്ഷിച്ചാല്‍ മതി. Remuneration will be the best in the industry. ( പിള്ളേരുടെ ഭാവി നശിപ്പിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം വേറെ എവിടെ കിട്ടാനാണ്‌.) Interested candidates may rush their resume to the following address. Communist Party of India Incorporated. AKG Bhavan Thiruvananthapuram.

രാജുമോന്റെ വ്യഥകള്‍

പാവം ഞാന്‍ അല്ലെ ??...... അതെന്നെ ശരിക്കും!!! ഞാന്‍ എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. എന്നല്ല യാതൊരു പിടിയും കിട്ടുന്നില്ല. കാകനെ പോലെ ചാഞ്ഞും ചരിഞ്ഞും ആലോചിച്ചു.... എന്നിട്ടും ഇല്ല. ബോധി വൃക്ഷത്തിന്റെ ചോട്ടിലിരുന്നലോചിച്ചു. യെവടെ... ഒരു പിടിയുമില്ല. എന്നാല്‍ പിന്നെ ആപ്പിള്‍ മരത്തിന്റെ ചോട്ടിലിരിക്കമെന്നു വച്ചാല്‍ നാട്ടില്‍ മരുന്നിനു പോലുമൊരു ആപ്പിള്‍ മരം കിട്ടാനില്ല. ഐസക്‌ ന്യൂട്ടണ്‍ എന്തുകൊണ്ട് കേരളത്തില്‍ ജനിച്ചില്ല എന്ന് എനിക്ക് ഇപ്പൊ മനസിലായി. പിന്നെ ഒരു adjustement ന്റെ പുറത്തു ഒരു പേരെടെ ചോട്ടിലിരുന്നു. വെറുതെ തല പുകഞ്ഞതല്ലാതെ എനിക്കൊരു ഗ്രാടുവിടീംകിട്ടിയില്ല. അവസാനം എനിക്കൊരു കാര്യം പിടികിട്ടി... എന്നതാന്നാവും അല്ലെ?? അവരുടെയൊന്നും നിക്കര്‍ എനിക്ക് ചേരില്ല എന്ന്. പക്ഷെ ഞാന്‍ എന്നാ ചെയ്യാനാ?? എനിക്കെന്തെന്കിലും കണ്ടുപിടിച്ചേ മതിയാവൂ. എന്നതേലും ഒപ്പിച്ചു നാല് ചാനലിലും മുഖം കാണിച്ചു , ഞാന്‍ ഒരു ഭയങ്കര സംഭവം ആണെന്ന് പത്തു പേരെ കൊണ്ട് പറയിച്ചലല്ലേ എനിക്കെന്റെ അമ്മായിഅപ്പനെ (ഭാവി ) ഇമ്പ്രെസ്സ് ചെയ്യാന്‍ പറ്റു. ഇനിയിപ്പോ ഞാന്‍ എന്നാ ചെയ്യും??? ഹാ ഒന്നു പറ ചേട്ടാ. എന്നതാ ഒരു വഴി ... ബിന്‍ ലാദനെ കണ്ടു പിടിച്ചു എന്ന് പറഞ്ഞാലോ? ഹേയ് അതു വേണ്ട. ലാദന്‍ അവിടെ ഉണ്ട് ഇവിടെ ഉണ്ട് എന്ന് പറഞ്ഞു ഓടി നടന്നു വെടി വയ്ക്കുന്ന ബുഷിനെ പോലെ ഞാനും ഒരു മണ്ടന്‍ ആണെന്ന് പുള്ളി ഓര്‍ത്താലോ? അതു ശരിയാവില്ല . അല്ലേലും എന്നെ കണ്ടാല്‍ ഒരു ലുക്ക് ഇല്ല എന്ന് മാത്രമേ ഉള്ളു, എനിക്ക് ഭയങ്കര ബുദ്ധി ആണെന്ന് എന്റെ ഗ്രന്റ്പാ ഇപ്പോളും കൂടെ പറഞ്ഞതെ ഉള്ളു. ഓ പിന്നെ അല്ലേലും പുള്ളി പറഞ്ഞിട്ട് വേണ്ടേ? എന്നെ എനിക്കറിയാന്‍ മേലെ?..... ഞാന്‍ ആരാ മോന്‍ ??? ഇനിയിപ്പോ ഈ ചക്കകുരു പോലത്തെ ബോംബ് ഓക്കേ മാറ്റി നല്ല നാല് കിടിലന്‍ ബോംബ് ഉണ്ടാക്കി പാലായിലും,മൂന്നിലവിലും ഓക്കേ ഓരോന്ന് പൊട്ടിച്ചാലോ? എന്റമ്മേ വേണ്ട. പഴയ ഇടിയന്‍ പോലീസിന്റെ ഉലക്കയും, പച്ച ഈര്കിലും ഒന്നും ആവില്ല. ഇപ്പൊ എല്ലാം ഹൈ ടെക് അല്ലെ? വല്ല ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളും കേറ്റി നീളം വലിച്ചാലോ? പിന്നെ എന്നാ ഇമ്പ്രെസ്സ് ചെയ്താലും, ആരെ കിട്ടിയിട്ടും എന്നാ ചെയ്യാനാ? പരം പൊരുള്‍ സന്തോഷ് സ്വാമിയേ പോലൊരു സ്വാമി അയല്‍വക്കത്ത്‌ കിടന്നിട്ടു നേരത്തെ ഒട്ടു അറിയാനും പറ്റിയില്ല. അല്ലെങ്കില്‍ അവിടെ ഒന്നു ശിഷ്യപ്പെടാമായിരുന്നു. ഇനി ഇപ്പൊ പുള്ളിയെ സിഡിയില്‍ കണ്ടു തൃപ്തിയടയാന്‍ അല്ലെ പറ്റു. ഇനിയിപ്പോ വന്നിട്ടും പോയിട്ടും ഒറ്റ വഴിയെ ഉള്ളു. ഏതാന്നയിരിക്കും?? അതരിയമയിരുന്നെല് ഞാന്‍ ആരോടെന്കിലും ചോദിയ്ക്കാന്‍ നിക്കുവോ? എന്റെ കല്യാണം എത്ര പണ്ടേ കഴിഞ്ഞേനെ? ങ്ഹാ.....

ആമുഖം

അങ്ങനെ ഞാനും ഇ - ലോകത്തേക്ക് പിച്ച വയ്ക്കുകയാണ് . ഹൈ ടെകും ബ്ലു ചിപ്പും കൊണ്ടു അമ്മാനം ആടുന്നവരുടെ നടുവിലേക്ക് ,ഗോലിയാത്തിന്റെ മുന്‍പിലെ ദാവീദിനെ പോലെ ഞാനും.
തൂലികയുടെ കരുത്തിനെ കീ ബോര്ടിലെക്കും മൌസിലെക്കും ആവാഹിച്ചു, തൃക്കന്നുര്‍ മനയിലെ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രപ്പുരയുടെ അരികിലെ പനയുടെ മുകളില്‍ രാത്രിയില്‍ ഒളിച്ചിരുന്ന് കേട്ട മന്ത്രതന്ത്രങ്ങളുടെയും , കണ്ട ചില "വിശേഷാല്‍" പൂജകളുടെയും ധൈര്യത്തില്‍, കളരിപരമ്പര ദൈവങ്ങളുടെ നാമത്തില്‍, ഞാനും അന്ഗ്ഗം കുറിക്കുന്നു.
എല്ലാവരും അറിയട്ടെന്നു ഞാനും മോഡേണ്‍ ആണെന്നു. ങ്ഹാ..... പിന്നല്ലാതെ.