Friday, October 17, 2008
ആവശ്യമുണ്ട്
കേരള സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഒരു ഒഴിവുണ്ട്. വിദ്യാഭ്യാസ വിചക്ഷണനും (വിലക്ഷനന്‍ ?), തത്ത്വശാസ്ത്ര വിശാരദനും, നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ പേരില്‍ രണ്ടാം മുണ്ടശ്ശേരി എന്നുവരെ claim ചെയ്യുന്ന, പേരില്‍ മാത്രം M A ഉള്ള മന്ത്രി പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിലേക്ക് ( ഡല്‍ഹി എന്ന് തെറ്റിദ്ധരിക്കരുത് , ഞങ്ങള്‍ക്കൊരു കേന്ദ്രം ഉണ്ടെങ്കില്‍ അത് ചൈനയാണ് ചൈനയാണ് ചൈനയില്‍ മാത്രമാണ് .) deputation- ഇല്‍ പോയ ഒഴിവിലേക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിക്കുന്നത് . തമ്മിലടിച്ചും , അടിപ്പിച്ചും, സാറമ്മാരുടെ തന്തക്കു വിളിച്ചും മുന്‍പരിചയം ഉള്ളവരും, വിദ്യാഭ്യാസ മേഖലയെ കുറഞ്ഞത് ഒരു അമ്പതു വര്‍ഷത്തേക്കെങ്കിലും പിന്നോട്ട് നടത്താം എന്ന് ഉറച്ച ബോധ്യം ഉള്ളവരും മാത്രം അപേക്ഷിച്ചാല്‍ മതി. Remuneration will be the best in the industry. ( പിള്ളേരുടെ ഭാവി നശിപ്പിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം വേറെ എവിടെ കിട്ടാനാണ്.) Interested candidates may rush their resume to the following address. Communist Party of India Incorporated. AKG Bhavan Thiruvananthapuram.
Subscribe to:
Post Comments (Atom)
No comments:
Post a Comment