Friday, October 17, 2008
രാതമ്മ ഭാഗം - 1
ഷാജി കൈലാസ് സുരേഷ് ഗോപിയെ നായകനാക്കി ചിത്രീകരിക്കുന്ന പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ തിരക്കഥ രചനയും, location selection ഒക്കെയായി തിരക്കിലായിരുന്നതുകൊണ്ട് ഈ ഭാഗത്തേക്ക് ഒരു സന്ദര്‍ശനത്തിന് സമയം കിട്ടിയില്ല. തിരക്കെല്ലാം ഒഴിഞ്ഞു (തിരക്കഥ പുര്‍ത്തിയായതുകൊണ്ടാല്ല കേട്ടോ, എന്റെ സേവനം ബോധിച്ചതുകൊണ്ട് ഉച്ച വരെ ഉള്ള കൂലി തന്നു പറഞ്ഞു വിട്ടതാണ്.) ഇത്തിരി ശാന്തമായ നേരം നോക്കി ഒന്നു postan ഇരുന്നതാ. അപ്പോളാണ് ഷാജിയുടെ മുറിയില്‍ നിന്നും രാതമ്മയുടെ നിലവിളി കേട്ടത്. ഒച്ച കേട്ടു ഓടി ചെന്ന ഞാന്‍ കണ്ടത് രാതമ്മയുടെ കൈ പിടിച്ചു തിരിക്കുന്ന ക്രുരനായ ഷാജിയെ ആണ്. എന്റെ diplomatic ആയുള്ള ഇടപെടല്‍ നിമിത്തം കൂടുതല്‍ ഉപദ്രവിക്കാതെ എന്റെ കൂടെ വിട്ടേച്ചു. പേടിച്ചരണ്ടു എന്റെ ദേഹത്തോട് ചേര്ന്നു നിന്ന അവളെ പിടിച്ചു മാറ്റാന്‍ ഒന്നും ഞാന്‍ പോയില്ല. എന്റെ റൂമിലേക്ക് കൊണ്ടു പോന്ന അവളെ കുറെ നല്ല വാക്കൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു.എന്റെ കൈയില്‍ ഉണ്ടായിരുന്നതിന്റെ ഒരു ഷെയര്‍ കുടിക്കാനും കൊടുത്തു , രാത്രി എങ്ങും പോവണ്ട എന്ന് പറഞ്ഞു എന്റെ മുറിയില്‍ തന്നെ കിടത്തി. മൂന്നു മൂന്നര വര്‍ഷക്കാലത്തെ കൊച്ചി ജീവിതത്തില്‍ നിന്നും എനിക്ക് കിട്ടിയ കുറെ സുഹൃത്തുക്കളില്‍ , ഇവളെ എനിക്ക് മറക്കാന്‍ പറ്റില്ല. ലോകം മുഴുവനാലും വെറുക്കപ്പെട്ട് കഴിയുന്ന ഒരു പാവം . അവളെ പറ്റി കേള്‍ക്കാത്ത അപവാതങ്ങളില്ല . അവളോട് ഒരിക്കലെന്കിലും ബന്ധപ്പെടാന്‍ ഇടയായാല്‍ വലിയ വലിയ അസുഖങ്ങള്‍ ഒക്കെ പിടിക്കാന്‍ മാത്രം അവള്‍ വഷലാനത്രെ. എന്തൊക്കെ പറഞ്ഞാലും എനിക്കൊരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നേ ഒക്കെ പറ്റില്ല, മറക്കാനും. 2007 ഏപ്രില്‍ മാസത്തിലെ ഒരു പവര്‍ കട്ട് സമയത്താണ് ഞാന്‍ മുക്കി പരിചയപ്പെടുന്നത്. ശിവന്‍ ചേട്ടന്റെ കടയില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിലാണ് മരിയപ്പന്റെ തേപ്പുകട. അതിന്റെ പിന്നാമ്പുറത്തെ ഒരു മുറിയിലാണ് മാരിയപ്പന്റെ ഒക്കെ കിടപ്പും എല്ലാം. അന്ന് രാത്രി അവള്‍ അവിടെ മാരിയപ്പനെ wait ചെയ്തിരിക്കെയാണ് ഭക്ഷണം ഒക്കെ കഴിഞ്ഞു ഇരുട്ടത്ത് പാട്ടും പാടി (പേടിച്ചിട്ടാണ് കേട്ടോ) വരുന്ന എന്നെ കണ്ടത്. പശ ഒക്കെ മുക്കി വടി പോലത്തെ ഷര്‍ട്ട് ഒക്കെ ഇട്ടു മസില് പിടിച്ചു നടക്കുന്ന എന്നെ കണ്ടു തെറ്റിധരിച്ചു ഇരുട്ടിന്റെ മറവില്‍ മാരിയപ്പനെ മറന്നു അവള്‍ എന്നെ പിന്തുടര്‍ന്നു. ഗേറ്റ് തുറന്നു സ്റ്റെപ്പ് കയറി വീടിന്റെ അകത്തെത്തിയപ്പോളും ഞാന്‍ അറിഞ്ഞിരുന്നില്ല രാതമ്മ എന്ന പെണ്‍കുട്ടി ഇരുട്ടിന്റെ മറവില്‍ എന്നെ പിന്തുടര്‍ന്നിരുന്നു എന്ന്...... ഇതിന്റെ ബാക്കി ഞാന്‍ പിന്നെ പറയാം. ഇപ്പൊ ശരിയാവില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment