Wednesday, October 22, 2008

രാതമ്മ ഭാഗം -3

പെട്ടന്നുള്ള ആക്രമണം ആയിരുന്നതുകൊണ്ട് പ്രതികരിക്കാന്‍ ( ഓടാന്‍ ) സമയം കിട്ടിയില്ല. അടി വീണു എന്ന് ഓര്‍ത്തു കണ്ണ് രണ്ടും ഇറുക്കി അടച്ചു ... പക്ഷെ ഒന്നും സംഭവിച്ചില്ല. ഞാന്‍ പെട്ടന്ന് കണ്ണ് തുറന്നു. അപ്പോള്‍ എന്റെ മുന്‍പിലൂടെ പറന്നു പോയ ഒരു സുന്ദരി ( കൊച്ചി ഒറിജിന്‍ ) കൊതുകിനെ ചൂണ്ടി കാണിച്ചിട്ട് അവന്‍ പറഞ്ഞു ഒന്ന് ചെവിയോര്‍ത്തെ ...ശരിയാ

ഞാന്‍ നോക്കിയപ്പോ ആ ഭിത്തിയില്‍ ഇരുന്നു കൊണ്ട് എന്നെ നോകി ചിരിക്കുന്നു അവള്‍. ഇത്രയും നേരം ആളെ ഒരുമാതിരി വടി ആക്കിയതും പോര, എന്നിട്ട് ഇപ്പോള്‍ ഒരു മറ്റെക്കൂട്ടു ചിരിയും ചിരിചോണ്ടിരിക്കുവാ . എനിക്കനെന്കില്‍ അത് കണ്ടിട്ട് പെരുവിരലേന്നു പെരുത്ത്‌ ഒരു കേറ്റമാണ്‌ തല്ലിപ്പരത്താന്‍ വേണ്ടി ഇരുന്നിരുന്ന കസേരയും എടുത്തു വീശിക്കൊണ്ട് ഞാന്‍ പാഞ്ഞു. എവടെ എന്റെ കസേര പോയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.

അപ്പോള്‍ അവള്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി.
"ഞാന്‍ നിനക്കൊരു ഉപദ്രവും ചെയ്തില്ലല്ലോ? പിന്നെ എന്തിനാ നീ എന്നെ കൊല്ലാന്‍ വരുന്നേ ? "
അത് കേട്ടപ്പോള്‍ ഞാനും ഒന്ന് തണുത്തു. എന്നിട്ട് ചോദിച്ചു ....
"നീ ചിരിക്കുന്നത് എന്നെ കളിയാക്കാനല്ലേ?"
"അയ്യോ അല്ല... എനിക്ക് പറ്റിയ അബദ്ധം ഓര്‍ത്തു ചിരിച്ചു പോയതാ. "
"എന്ത് അബദ്ധം? "
"നീ അതിലെ വടി പോലെ മസിലും പിടിച്ചു പോന്നപ്പോ ഞാന്‍ കരുതി നിന്റെ ദേഹത്ത് കുറെ എങ്കിലും ചോര കാണുമെന്നു.പാണ്ടി ചോര കുടിച്ചു മടുത്ത എനിക്ക് ഇത്തിരി കിഴക്കന്‍ നാടിന്‍റെ മണ്ണിന്റെ മണമുള്ള ചോര കിട്ടുമല്ലോ എന്ന് കരുതിയാ നിന്റെ പുറകെ വന്നത്. എവിടെ വന്നു ഷര്‍ട്ട്‌ ഊറി കണ്ടപ്പോ എനിക്ക് മതിയായി . കറന്റ് വന്നിട്ട് വേണമെന്കില്‍ ഇത്തിരി ചോര നിനക്ക് തന്നിട്ട് പോവാല്ലോ എന്ന് കരുതിയാ ഞാന്‍ വെയിറ്റ് ചെയ്തത്. അതിനാണ് നീ ഈ പ്രശ്നമെല്ലാം ഉണ്ടാക്കിയത് . "
ഇത്രയും പറഞ്ഞപ്പോളെക്കും അവളുടെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി . പാവം.. എനിക്കനെന്കില്‍ ഒന്നാമത്തെ ആരും കരയുന്നത് സഹിക്കാന്‍ മേലാ. അപ്പൊ അതൊരു പാവം പെണ്‍കുട്ടി കുടി ആയാലോ? എന്റെ C E O യ്ക് പോലും തോന്നാത്ത സ്നേഹം, ഒരു പാവം പെണ്‍കുട്ടി , അതും തെരുവിന്റെ പുത്രി എനിക്ക് തന്നപ്പോ , ഞാന്‍ അറിയാതെ എന്റെ കണ്ണും നിറഞ്ഞു. അന്ന് ഞങ്ങള്‍ ഒരു പാട് നേരം അവിടെ സംസാരിച്ചിരുന്നു. അവളുടെ ചേട്ടന്‍ മാരിയപ്പന്റെ തേപ്പു പെട്ടിയില്‍ തട്ടി കരിഞ്ഞു പോയതില്‍ പിന്നെ പറക്കാന്‍ വയ്യാത്ത അപ്പന്റെയും ക്ഷയ രോഗിയായ അമ്മയുടെയും കുഞ്ഞനിയത്തിയുടെയും എല്ലാം വയറിന്റെ ഭാരം അവളുടെ ചുമലിലാണ്. അവളുടെ തമിള്‍ പാട്ടിനോടുള്ള അവളുടെ പ്രേമത്തിന് കാരണം മരിയപ്പന്‍സ് എഫക്റ്റ് ആവും എന്ന് പറയുമ്പോള്‍ അവള്‍ക്കൊരു ചിരിയാണ് . പാവം... ഈ ദുരിതങ്ങള്‍ക്കിടയിലും അവള്‍ ചിരിക്കാന്‍ മറന്നിട്ടില്ല .
അന്ന് തുടങ്ങിയ ആ ബന്ധം കൊച്ചിയിലെ ഈ അവസാന ദിവസങ്ങളിലും ഏറ്റവും ഭംഗിയായി പോവുന്നു.

NB: ഞാന്‍ രാതമ്മയെ സംശയിച്ചപോലെ നിങ്ങളില്‍ ചിലരെന്കിലും എന്നെ ഇപ്പോളും ഒരു സംശയത്തോടെ നോക്കുന്നുണ്ടാവും. ഞാന്‍ ഈ പറഞ്ഞതില്‍ കവിഞ്ഞൊരു ബന്ധവും ഞങ്ങള്‍ തമ്മില്‍ ഇല്ല കേട്ടോ. എല്ലാവരോടും ഒരപേക്ഷ ഉണ്ട്... കല്യാണം കഴിച്ചിട്ടില്ലാത്ത ചെറുക്കനാ ....
വേണ്ടാത്തതൊന്നും വിളിച്ചു കൂവല്ലേ ... പണി പാളും.....

No comments: