സിഡ്നിക്കാരുടെ നിര്‍ഭാഗ്യം കൊണ്ടുതന്നെയാവണം, കൊച്ചു വന്നിറങ്ങിയത് സിഡ്നിയില്‍.. ഓരോ ഗതികേട് നോക്കണേ.. ഇങ്ങനെ ഒരാള്‍ വരുന്നു എന്ന് കേട്ട പാടെ വീരശൂര പരാക്രമിയും ഭൂലോക മണ്ടനും ആയ സനുജ് നാടിലേക്ക് വണ്ടി കയറി..ഒരു കാട്ടില്‍ ഒരു സിംഹം മതിയളിയാ എന്ന്..വാടക ഷെയര്‍ ചെയ്യാന്‍ ഐ ടി ക്കാരന്‍ ബിജോ പ്രോഗ്രാം ചെയ്തു വച്ച വലയില്‍ തന്നെ പാവം പയ്യന്‍ വീണു..വന്ന ഉടന്‍ തന്നെ ന്യൂ ഇയര്‍ ഈവ് ആഘോഷിക്കാന്‍ ബിജോടെ കൂടെ കൊച്ചനും കൂടെ കുടി. നല്ല കരിക്കിന്‍ വെള്ളം വാറ്റിയെടുത്തത് രാഗിനിയുടെ മുലപ്പാലില്‍ ചേര്‍ത്ത് മാത്രം കുടിച്ചു ശീലമുള്ള കൊച്ചിന് സ്കോച് ആന്‍ഡ് കോക്ക് തലയ്ക്കു പിടിച്ചതോടെ പണ്ടേ ബുദ്ധിയില്ല ഇപ്പോള്‍ ബോധവും പോയി എന്നാ അവസ്ഥയില്‍ ആയി..അങ്ങനെ വെടിക്കെട്ട് കണ്ടു പറന്നു നടന്ന വഴി മുള്ളാന്‍ മുട്ടിയപ്പോ കരിമണ്ണൂര്‍ ഷാപ്പിന്റെ സൈഡില്‍ ഉള്ള സര്‍വെക്കല്ല് പോലെ തോന്നിയ ഒരു സാധനം കണ്ടു..അതിലോട്ടു കാര്യം സാധിച്ചു വീണ്ടും പറന്നു നടന്നു.
അടിച്ചു കോണ്‍ തെറ്റി നടന്നു രണ്ടു മദാമ്മമാരുടെ ഇടയിലോട്ടു ചെന്ന് ഏതാണ്ട് പറഞ്ഞ കൊച്ചനെ അവര് വിരല് പൊക്കി "ഫക്ക് യു" പറഞ്ഞു. അത് കേട്ട് സന്തോഷത്തോടെ ഓടി വന്നു ബിജോയോടു പറഞ്ഞു.."നീ എന്നാല്‍ നടന്നോ..അവര്‍ എന്നെ ഫക്ക് ചെയ്യാന്‍ വിളിക്കുന്നു..ഞാന്‍ ഒന്ന് പോയിട്ട് വരാം." സംഭവം എല്ലാം കണ്ടു നിന്ന ബിജോ എന്നാല്‍ പോയിട്ട് വാടാ എന്ന് പറഞ്ഞത് സംഗതി മനസ്സിലാവാഞ്ഞിട്ടാണോ അതോ മനപൂര്‍വ്വം പണി കൊടുത്തതാണോ എന്നത് ഇപ്പോളും ആര്‍ക്കും വ്യക്തമല്ല.
നാലടി ഉയരത്തില്‍ നാല്പത്തിഅഞ്ചു കിലോ തൂക്കത്തില്‍ ആജാനു ബാഹു ആയി വളര്‍ന്ന അവന്‍ അവരുടെ അടുത്ത് ചെറയാന്‍ ചെന്നാലത്തെ അവസ്ഥ അറിയാവുന്നത് കൊണ്ടാണോ എന്നറിയില്ല , അജിലിന്റെ ബോഡിയില്‍ പണ്ടേ ദുരൂഹ താല്പര്യം ഉള്ള സാം അവനെ തിരിച്ചു കൂട്ടിക്കൊണ്ടു പോന്നു.. തന്‍റെ കൈ അജിലിന്റെ തോളിലിട്ടു എന്തൊക്കെയോ പറഞ്ഞു കൂട്ടിക്കൊണ്ടു വന്ന സാമിന്റെ മുഖത്തേക്ക് അവിശ്വസിനീയ ഭാവത്തോടെ നോക്കി ഇരുട്ടിലേക്ക് നടന്നകലുന്ന അവരെയാണ് ഞങ്ങള്‍ അന്ന് അവസാനമായി കണ്ടത്.. പിറ്റേന്ന് മുന്‍പിലും പിന്‍പിലും എല്ലാ മുഖങ്ങളും ചുവന്നു പരിക്ഷീനിതനായ അജിലിനെയും...
Sunday, October 3, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment