ഒക്ടോബര്‍ 13. കൊച്ചി ആസ്ഥാനമായ ബോംബെ സ്റ്റോക്ക് ബ്രോകെര്സ് ലിമിറ്റെഡ് ആസ്ഥാന മന്ദിരം..
നിര്‍ത്താതെ ഹോണ്‍ അടിച്ചു കൊച്ചി നഗരത്തിലൂടെ ചീറിപ്പാഞ്ഞിരുന്ന ചുവന്ന ബസുകള്‍ ഇന്ന് പതിവില്ലാത്ത വിധം നിശബ്ദമാണ്..ഉയര്‍ന്നു വരുന്ന വിതുമ്പലിനെ അടക്കിപ്പിടിച്ചു ആകാശം ഇരുളടഞ്ഞു കിടന്നു. BSBL ന്റെ പൂമുഘവാതിലിനു മുകളില്‍ ഇരു വശത്തോട്ട് ഏങ്കോണിച്ചു തൂങ്ങിക്കിടക്കുന്ന ക്ലോക്കില്‍ സമയം 9.30 ആയപ്പോള്‍ അതാ ആ വാതില്‍ തള്ളിത്തുറന്നു Adv. സിന്ധു കടന്നു വന്നു. പതിവ് പോലെ അധികം ആരെയും മൈന്‍ഡ് ചെയ്യാതെ തന്റെ സീറ്റിലേക്കുള്ള ബസ് പിടിച്ചു.
തന്റെ ക്യാബിന്റെ വാതില്‍പ്പാളിയിലൂടെ പിന്നില്‍ നടക്കുന്നതിന്റെ പ്രതിഫലനം കണ്ട അഭിവന്ദ്യ മത്തായി സാര്‍, "സിന്ധു...." എന്ന് തന്റെ പിതൃ സഹജമായ വാത്സല്യത്തോടെ നീട്ടിവിളിച്ചു. ക്യാബിനിലെക്കെത്തിയ സിന്ധുവിനോട്, "പോകുന്നതിനു മുന്‍പ് ചെയ്യാനുള്ളതൊക്കെ ചെയ്തു തീര്‍ന്നോ? " എന്ന മുഖവുരയോടെ തുടങ്ങി. BSE, NSE, SEBI ഇത്യാദി കാരണവന്മാര്ക്ക് വരുന്ന അഞ്ചു വര്‍ഷത്തേക്ക് അയക്കാനുള്ള കാര്യങ്ങള്‍, ഇനി എപ്പോളെങ്കിലും കമ്പനിയില്‍ സ്ക്രാപ്പ് ഐറ്റംസ് ഉണ്ടായാല്‍ ( എന്നെങ്കിലും പുള്ളി റിട്ടയര്‍ ചെയ്യുമല്ലോ..) അത് വില്‍ക്കാനുള്ള ക്വട്ടെഷന്‍ വിളിക്കാനുള്ള ലെറ്റര്‍, പിന്നെ ഓഡിറ്റര്‍, അവര്‍, ഇവര്‍, എല്ലാര്ക്കും അയക്കാനുള്ള കുറിമാനം, അങ്ങനെ ഒരു ചെറിയ ലിസ്റ്റ്..കൊടുത്തിട്ട് ഇന്ന് ശരിയാക്കിയെക്കണം എന്ന് പറഞ്ഞു. " ഇപ്പൊ ശരിയാക്കി തരാം" എന്നും പറഞ്ഞു ഒരു ചിരിയോടെ സിന്ധു പുറത്തേക്കിറങ്ങി. ഇത്രയും കാലം താന്‍ ഒറ്റയ്ക്ക് ചുമലിലെറ്റിയ പ്രസ്ഥാനത്തിന്റെ, താന്‍ ആശയും ആവേശവും അമരക്കാരനുമായ പ്രസ്ഥാനത്തിന്റെ, തനിക്കു കംപ്ലൈന്റ്റ് മാത്രം തന്നിട്ടുള്ള കംപ്ലയന്‍സ് മാനേജര്‍ വിടവാങ്ങുന്നതിന്റെ ദുഃഖ സൂചകമായി മത്തായി തന്റെ തലയിലെ മുള്ള് പകുതി താഴ്ത്തി വച്ച്, അരികിലിരിക്കുന്ന കമ്പ്യൂട്ടറിലേക്ക് മുഖം പൂഴ്ത്തി..സ്ക്രീനില്‍ കണ്ടത് ഒന്നും മനസ്സിലായില്ലെങ്കിലും അതിന്റെ 'കറുത്ത' സ്ക്രീനില്‍ മത്തായിയുടെ മനസ്സ് പ്രതിഫലിച്ചു.
പുറത്തേക്കിറങ്ങിയ സിന്ധുവിനെ കണ്ടു സെറ്റില്‍മെന്റ് ഭാഗത്ത് നിന്നും ചെറുതായി പുറത്തേക്കു തള്ളി നില്ക്കുന്ന തന്റെ വയറില്‍ ഒന്ന് തലോടി, സ്വര്ണ്ണകണ്ണാടിയിലൂടെ ഒരു സ്വര്ണ്ണത്തിലക്കമുള്ള ഒരു നോട്ടവും അതിലേറെ അര്‍ത്ഥവത്തായ ഒരു ചിരിയും പാസാക്കി ഷിജു അവിടെ നില്‍പ്പുണ്ടായിരുന്നു.. ഹുഉം..പണി കിട്ടിയല്ലേ എന്ന ഭാവത്തില്‍.. അതെ അര്‍ത്ഥത്തില്‍ തന്നെ തിരിച്ചും ഒന്ന് ചിരിച്ചു സിന്ധു നടന്നു പോയപ്പോള്‍ കമ്പ്യൂട്ടറിന്റെ പുറകില്‍ ഇരുന്നു മസ്സില് വിടാതെ പയസ്സും ഒന്ന് ചിരിച്ചു.
മതിലുകള്‍ക്ക് മേലെ കുട്ടിക്കരണം മറിയുന്ന ടെറിയും സിബിനുമൊക്കെ ഇടയ്ക്കിടയ്ക്ക് ലീഗല്‍ ക്യാബിനിലെത്തി, ഇല്ലീഗല്‍ ആയി എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. ലീഗലുമായി അനാവശ്യ സമ്പര്‍ക്കങ്ങള്‍ പാടില്ല എന്ന അനാവശ്യവും അദൃശ്യവും ആയ ബോര്‍ഡിന് ഇനി പ്രസക്തിയില്ലതാവുകയാണ്. " നിങ്ങ ഇവിടുന്നു പോയാപ്പിന്നെ ഞങ്ങളെ ഒക്കെ മറക്കുവോ? " മതിലനപ്പുറത്തുനിന്നും ഒരു കിളിനാദം... BSBL ന്റെ സ്വന്തം ടിന്റുമോള്‍ സിനിയാണ്..പുതിയ ജോലിയെകുറിച്ചും മറ്റും മേരി ചേച്ചിയും മീങ്കു ചേട്ടനും ഒക്കെ സിന്ധുവുമായി ചര്‍ച്ച നടത്തുന്നുണ്ട് ഇടയ്ക്കിടയ്ക്ക്. DP യിലേക്കുള്ള പ്രയാണ ത്തിനിടക്ക് " അങ്ങനെ ഒരാളും കൂടെ രക്ഷപെടുവാ അല്ലെ?" എന്നും ചോദിച്ചു ലീഗലില്‍ ഒരു സ്റ്റോപ്പ് ഇട്ടു അനില്‍.. "നമ്മുടെ കാര്യം പോക്കാ.. ഇവിടെ പെട്ട് പോയീന്നാ തോന്നുന്നേ..ഏന്നും പറഞ്ഞു DP യിലേക്ക് പോയി.
അങ്ങനെയിരിക്കെ....... "കഴിഞ്ഞ വര്‍ഷം നെറ്റ്വര്‍ക്ക് ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച, ഐ ടി ക്കും കമ്പുട്ടറിനും കീഴ്വഴക്കവും കണക്കു കൂട്ടലുകളും തെറ്റിച്ചു പുതിയ നിര്‍വചനം കണ്ടെത്തിയ, ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ, BSBL ന്റെ അഭിമാന ഭാജനം... BSBL ന്റെ പഴയ രോമാഞ്ചം... അമലാമ്മ ഇതാ എഴുന്നള്ളുന്നെ.." നെറ്റ് വര്‍ക്കിലെ ആരോ വിളിച്ചു പറയുന്നു..തൊട്ടു പിന്നാലെ ഏതോ ട്രെയിനീ പയ്യന് ആചാര വെടി..അല്ല കതിനാ മുഴക്കി കടന്നു പോയി.സാരി വാല് ഒക്കെ പിടിച്ചു നേരെ ഇട്ടു, ഞൊറിച്ചിലിനോട് ചേര്‍ത്ത് പിടിച്ചു, സ്വത സിദ്ധമായ ആ തേന്‍ ഒലിക്കുന്ന മുഖ ഭാവത്തോടെ, അംഗരക്ഷകനും, പടയാളിയും, പടത്തലവനും, ചില സമയത്ത് തന്റെ രാജാവ് തന്നെ ആയിക്കളയുന്ന, ഗൂഗിളിന്റെ CEO മരിച്ചു കഴിഞ്ഞാല്‍ പകരം വയ്ക്കാന്‍ കമ്പനി കണ്ടു പിടിച്ചിരിക്കുന്ന ബുദ്ധി രാക്ഷസന്,അറിവിന്റെ നിറകുടം..അനു ആന്റപ്പന്റെ അകമ്പടിയോടെ ലീഗലിലെക്കെത്തി ആയമ്മ..
"ആ..സിന്ധൂ, ഇന്ന് കൊണ്ട് തീരുവാ, അല്ലെ??? എന്ന അര്‍ത്ഥ ഗര്ഭമായ ചോദ്യത്തോടെ അങ്ങ് ചേര്‍ന്ന് നിന്ന് തോളത്തു തലോടി... തലേന്നേ തയ്യാറാക്കി വച്ച പ്രത്യേക വൈദ്യുത കാന്തിക തരംഗങ്ങളില്‍ കൂടെ കരുതി വച്ച സ്നേഹം മുഴുവന്‍ പകര്‍ന്നു നല്കി. തന്റെ മാഡത്തിന്റെ ഓരോ ചോദ്യത്തിനും ഓരോ ഉത്തരത്തിനും തലയാട്ടിക്കൊണ്ട് ഒരു വിദൂഷക ഭാവത്തില്‍ ചിരിച്ചു കൊണ്ട് പടത്തലവന് കൂടെ നിന്നു. അതുവഴി അപ്പോള്‍ ഒഴുകി വന്ന സന്ദീപ് സാറും ആശംസകള്‍ അര്‍പ്പിക്കാന്‍ അവരുടെ കൂടെ കൂടി.
അവസാന ദിവസമായിട്ടു നേരത്തെ ഇറങ്ങിയേക്കാം എന്ന് കരുതി ബാഗും എടുത്തിറങ്ങിയ സിന്ധുവിനോട് എല്ലാം കഴിഞ്ഞല്ലോ അല്ലെ?? എന്ന് ചോദിച്ചതല്ലാതെ പരിശോധിക്കാന്‍ മത്തായി സര് മുതിര്‍ന്നില്ല. എല്ലാം സിമ്പിള്‍ കുട്ടിയെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നും പറഞ്ഞു പതുക്കെ പുറത്തേക്കിറങ്ങി. " അയ്യോ മാഡം, പോവല്ലേ..ഞങ്ങളെ ഇട്ടേച്ചു പോവല്ലേ..എന്നും പറഞ്ഞു ഷോളില്‍ തൂങ്ങി സിംപിളും പുറത്തേക്കിറങ്ങി. എന്തൊക്കെയോ പറഞ്ഞു പല്ലി മുട്ടായിയുടെ പടം ഒക്കെ കാണിച്ചു ജിക്കി മാഡം കൊച്ചിനെ വീട്ടില്‍ കേറ്റി.
എല്ലാം കഴിഞ്ഞു പഞ്ചാബി ഹൌസ് സിനിമയില്‍ ദിലീപിനെ ജനാര്‍ദ്ദനന്റെ വീട്ടില്‍ ഏല്പിച്ചു കരഞ്ഞു കൊണ്ട് പുറത്തേക്കു പോവുന്ന കൊച്ചിന് ഹനീഫയെ പോലെ "കരഞ്ഞു" കൊണ്ട് adv. സിന്ധു BSBL ന്റെ പടി ഇറങ്ങി.
NB: ഈ കഥയിലെ കഥാപാത്രങ്ങള്‍ ആരും മരിച്ചവര്‍ അല്ല. ജീവിച്ചിരിക്കുന്ന ആരെങ്കിലും ഒക്കെ ആയി സാദൃശ്യം തോന്നുന്നു എങ്കില്‍ അത് മനപൂര്‍വ്വം ആണ്..അത് വായിക്കുന്നതിന്റെ കുഴപ്പം മാത്രം ആണ്.
Saturday, October 9, 2010
Sunday, October 3, 2010
ഒരു ന്യൂ ഇയര്‍ ആഘോഷം...
സിഡ്നിക്കാരുടെ നിര്‍ഭാഗ്യം കൊണ്ടുതന്നെയാവണം, കൊച്ചു വന്നിറങ്ങിയത് സിഡ്നിയില്‍.. ഓരോ ഗതികേട് നോക്കണേ.. ഇങ്ങനെ ഒരാള്‍ വരുന്നു എന്ന് കേട്ട പാടെ വീരശൂര പരാക്രമിയും ഭൂലോക മണ്ടനും ആയ സനുജ് നാടിലേക്ക് വണ്ടി കയറി..ഒരു കാട്ടില്‍ ഒരു സിംഹം മതിയളിയാ എന്ന്..വാടക ഷെയര്‍ ചെയ്യാന്‍ ഐ ടി ക്കാരന് ബിജോ പ്രോഗ്രാം ചെയ്തു വച്ച വലയില്‍ തന്നെ പാവം പയ്യന് വീണു..വന്ന ഉടന്‍ തന്നെ ന്യൂ ഇയര്‍ ഈവ് ആഘോഷിക്കാന്‍ ബിജോടെ കൂടെ കൊച്ചനും കൂടെ കുടി. നല്ല കരിക്കിന് വെള്ളം വാറ്റിയെടുത്തത് രാഗിനിയുടെ മുലപ്പാലില്‍ ചേര്‍ത്ത് മാത്രം കുടിച്ചു ശീലമുള്ള കൊച്ചിന് സ്കോച് ആന്‍ഡ് കോക്ക് തലയ്ക്കു പിടിച്ചതോടെ പണ്ടേ ബുദ്ധിയില്ല ഇപ്പോള്‍ ബോധവും പോയി എന്നാ അവസ്ഥയില്‍ ആയി..അങ്ങനെ വെടിക്കെട്ട് കണ്ടു പറന്നു നടന്ന വഴി മുള്ളാന്‍ മുട്ടിയപ്പോ കരിമണ്ണൂര്‍ ഷാപ്പിന്റെ സൈഡില്‍ ഉള്ള സര്‍വെക്കല്ല് പോലെ തോന്നിയ ഒരു സാധനം കണ്ടു..അതിലോട്ടു കാര്യം സാധിച്ചു വീണ്ടും പറന്നു നടന്നു.
അടിച്ചു കോണ്‍ തെറ്റി നടന്നു രണ്ടു മദാമ്മമാരുടെ ഇടയിലോട്ടു ചെന്ന് ഏതാണ്ട് പറഞ്ഞ കൊച്ചനെ അവര്‍ വിരല്‍ പൊക്കി "ഫക്ക് യു" പറഞ്ഞു. അത് കേട്ട് സന്തോഷത്തോടെ ഓടി വന്നു ബിജോയോടു പറഞ്ഞു.."നീ എന്നാല്‍ നടന്നോ..അവര്‍ എന്നെ ഫക്ക് ചെയ്യാന്‍ വിളിക്കുന്നു..ഞാന്‍ ഒന്ന് പോയിട്ട് വരാം." സംഭവം എല്ലാം കണ്ടു നിന്ന ബിജോ എന്നാല്‍ പോയിട്ട് വാടാ എന്ന് പറഞ്ഞത് സംഗതി മനസ്സിലാവാഞ്ഞിട്ടാണോ അതോ മനപൂര്‍വ്വം പണി കൊടുത്തതാണോ എന്നത് ഇപ്പോളും ആര്‍ക്കും വ്യക്തമല്ല.
നാലടി ഉയരത്തില്‍ നാല്പത്തിഅഞ്ചു കിലോ തൂക്കത്തില്‍ ആജാനു ബാഹു ആയി വളര്‍ന്ന അവന് അവരുടെ അടുത്ത് ചെറയാന് ചെന്നാലത്തെ അവസ്ഥ അറിയാവുന്നത് കൊണ്ടാണോ എന്നറിയില്ല , അജിലിന്റെ ബോഡിയില്‍ പണ്ടേ ദുരൂഹ താല്പര്യം ഉള്ള സാം അവനെ തിരിച്ചു കൂട്ടിക്കൊണ്ടു പോന്നു.. തന്റെ കൈ അജിലിന്റെ തോളിലിട്ടു എന്തൊക്കെയോ പറഞ്ഞു കൂട്ടിക്കൊണ്ടു വന്ന സാമിന്റെ മുഖത്തേക്ക് അവിശ്വസിനീയ ഭാവത്തോടെ നോക്കി ഇരുട്ടിലേക്ക് നടന്നകലുന്ന അവരെയാണ് ഞങ്ങള്‍ അന്ന് അവസാനമായി കണ്ടത്.. പിറ്റേന്ന് മുന്‍പിലും പിന്പിലും എല്ലാ മുഖങ്ങളും ചുവന്നു പരിക്ഷീനിതനായ അജിലിനെയും...

ഒരു പുതിയ താരോദയം.
കൊല്ലവര്‍ഷം ആയിരത്തി അറുനൂറ്റി പതിനെട്ടില്‍ അല്ലെങ്കില്‍ AD 1983 ജനുവരി മാസത്തിലെ ഒരു കറുത്ത വെള്ളിയാഴ്ച... സസ്യശ്യമാളവും കോമളവും പിന്നെ കവികളൊക്കെ പറയുന്ന ഗുണഗണങ്ങളൊക്കെ പാകത്തിന് ചേര്‍ത്ത കേരളത്തിന്റെ കിഴക്ക് വശത്തോട്ട് മാറി അക്ഷാംശം നൂറ്റിപ്പതിനെട്ടും രേഖാംശം അറുപത്തി ഒന്‍പതും ചേരുന്ന, അട്ടകളും തേളുകളും നിറഞ്ഞ, കാലുള്ളതും കാലില്ലാത്തതും ആയ പാമ്പുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കരിമണ്ണൂര്‍ എന്ന സിറ്റിയില്‍ അത് വരെ എല്ലാം ശാന്തം.. സാധാരണം.. ഇളം കാറ്റില്‍ ഇളകിയാടുന്ന ചൂണ്ടപ്പനകളും, നല്ല കരിക്കിന്‍വെള്ളം വാറ്റിയെടുക്കുന്ന കണ്ണീരു പോലത്തെ വാറ്റ് കിട്ടുന്ന അണ്ടര്‍ കവര്‍ മാടക്കടകളും ഒക്കെ ചെത്തുകാരന് വാസുവിന്റെ മുട്ടികൊട്ടുണ്ടുള്ള മുട്ട് കേട്ട് കണ്ണ് തുറന്നത് നല്ല ഇളം കള്ളിന്റെ സുഗന്ധം നിറഞ്ഞ ഒരു പതിവ് പ്രഭാതത്തിലെക്കാണ്...
പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിലും ഒരു ഭീകരമായ ശാന്തത തളം കെട്ടി നിന്ന ഒരു പകല്‍..ഒരു കൊടുംകാറ്റിനു മുന്‍പുള്ള ശാന്തത പോലെ..അരുതാതെന്തോ സംഭവിക്കാനുള്ളതുപോലെ.. ഭയപ്പെട്ടത് പോലെ ഒന്നും സംഭവിക്കാത്തത് കൊണ്ട് എല്ലാവരും സന്ധ്യക്ക് പുറത്തിറങ്ങി, ഷാപ്പില് പോയി, ഷോപ്പിംഗ് നടത്തി വീട്ടില്‍ പോയി, സന്ധ്യ കനത്തതോടെ വീണ്ടും എന്തൊക്കെയോ അസ്വാഭാവികതകള്‍.. ചൊറിയംനിലത്തുകാരുടെ വീടിനടുത്തുള്ള പട്ടികള്‍ എന്തോ കണ്ടു ഭയന്ന പോലെ ഓലിയിടുന്നു... ചേക്കേറിയ പക്ഷികള്‍ ചിറകടിച്ചു പറന്നകലുന്നു..ആ ചുറ്റുവട്ടത്തുള്ളവര്‍ വീണ്ടും അപകടം മണത്തു..ഉള്ളില്‍ പേടി ഉള്ളത് കൊണ്ട് ആരും തന്നെ പുറത്തിറങ്ങാന്‍ ധൈര്യപ്പെട്ടില്ല. വൈകുന്നേരത്തെ വെടിവട്ടവും കഴിഞ്ഞു, പതിവ് പോലെ നാല് വീശിയിട്ട് വീട്ടിലേക്കു വേഗം നടക്കുകയായിരുന്ന ചൊറിയംനിലത്തു ചാക്കോചേട്ടന് ചുറ്റുപാടുമുള്ള ഈ സൂചനകള്‍ കണ്ടു ഉള്ള പൂസിറങ്ങി..വേഗം വീട്ടിലേക്കു കയറിയ പുള്ളിക്ക് പൂസ്സിറങ്ങി എന്ന് മാത്രമല്ല വീട്ടിലെ കാഴ്ച കണ്ടു ആധി കയറി.. നിറവയറുമായിരുന്ന തന്റെ ഭാര്യ പ്രസവ വേദനയാല്‍ പുളയുന്നു...
ഈ ഒരവസ്ഥയില്‍ ഇവളെയും കൊണ്ട് ആസ്പത്രിക്ക് കൊണ്ട് പോകാതെയും വയ്യ, പേടിച്ചിട്ടു പുറത്തിറങ്ങാനും വയ്യ.. ഒരു ധൈര്യത്തിന് ഒരു കൂട്ടിരിക്കട്ടെ എന്ന് കരുതി ഉള്ള ധൈര്യം സംഭരിച്ചു പുറത്തിറങ്ങി അടുത്തുള്ള കുഞ്ഞേട്ടന്റെ വീടിന്റെ നേരെ നോക്കി കുഞ്ഞേട്ടാ ..പൂയ് ..എന്നൊക്കെ നീട്ടി വിളിച്ചു..കാറ്റിനു ഒച്ച കൂടുതല്‍ ആയതു കൊണ്ടും,പേടിച്ചിട്ടു ചാക്കോചേട്ടന്റെ സ്വരം താഴ്ന്നു പോയത് കൊണ്ടും ആരും കേട്ടില്ല, അത് കൊണ്ട് ആരും വന്നില്ല. പിന്നെ കുറെ നേരത്തേക്ക് അവിടെ ആകെ ശാന്തമായി..
കിടക്കാന്‍ നേരം എന്നാല്‍ ഒന്ന് മുള്ളിയെക്കം എന്നും പറഞ്ഞു പുറത്തേക്കിറങ്ങിയ കുഞ്ഞേട്ടന്, ചാക്കോചേട്ടന്റെ വീട്ടില്‍ വെളിച്ചം ഒന്നും കാണാതിരുന്നത് കൊണ്ട് അവര്‍ പേടിച്ചിട്ടു നേരത്തെ കിടന്നെന്ന തോന്നുന്നേ എന്നും പറഞ്ഞു കതകും കുറ്റിയിട്ടു, ഭാര്യയേം കൊണ്ട് പുതപ്പിനടിയിലേക്കു കയറി. അര മണിക്കൂര്‍ കഴിഞ്ഞില്ല , ഏതാണ്ട് പത്തരയോടെ നായ്ക്കളും പക്ഷികളും വീണ്ടും നിര്‍ത്താതെ ബഹളം തുടങ്ങി..ചാക്കോചേട്ടന്റെ വീട്ടു മുറ്റത്തെ ചെത്ത് തെങ്ങിന്റെ മുകളില്‍ ഒരു നക്ഷത്രം തെളിഞ്ഞു...പറമ്പിന്റെ മൂലക്കുള്ള പനയിലെ കള്ളുകുടത്തില് ഓളം വെട്ടി.. പനയോലകള്‍, ഇല്ലാത്ത കാറ്റില്‍ വീശിയാടി.. സ്ഥലത്തെ പ്രധാന കള്ളുകുടിയന് ആനക്കാരന് കുഞ്ഞുമാന് ആരോ തന്നെ കൊല്ലാന്‍ വരുന്നത് സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു ഓടയില്‍ നിന്നും എണീറ്റ് രമണിയുടെ അടുത്തേക്ക് പോയി.കരിമണ്ണൂര്‍ ഷാപ്പിലെ കറിക്കച്ചവടക്കാരത്തി രാഗിണി പെട്ടന്നുണ്ടായ ഒരാവേശത്തില്‍ അടുത്ത് ഓഫ് ആയികിടന്ന പാവം കണവനെ മുറുക്കെ മുറുക്കെ കെട്ടിപിടിച്ചു.. പതിവില്ലാത്ത ആലിംഗനത്തില്‍ ആദ്യം ഒന്ന് അന്ധാളിചെങ്കിലും സമനില വീണ്ടെടുത്ത് അങ്ങേരു തിരിച്ചും കെട്ടി പിടിച്ചു..വിചാരങ്ങള്‍ വികാരങ്ങള്‍ക്ക് വഴിമാറിയ രാത്രിയില്‍ തന്റെ ഭാര്യയില്‍ ഇത്രയേറെ കഴിവുകള്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്ന് ആദ്യമായും അവസാനമായും അങ്ങേരു മനസ്സിലാക്കി.. തളര്‍ന്നു കിടന്ന ശശിയെ ഒരു കുഞ്ഞിനെ എന്നവണ്ണം നെഞ്ചില്‍ കിടത്തി ഉറക്കി രാഗിണി..
പിറ്റേന്ന് കരിമണ്ണൂര്‍ ഗ്രാമം ഉണര്‍ന്നത് ചൊറിയംനിലത്തു ചാക്കോചേട്ടന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ച വാര്‍ത്ത കേട്ടുകൊണ്ടാണ്.. അന്ന് മുതല്‍ കുടിയന് കുഞ്ഞുമാന് എന്തെന്നിലാത്ത ഒരു അരക്ഷിതാവസ്ഥ, ഒരു തരം പരാജയ ഭീതി ഫീല്‍ ചെയ്തു.. രാഗിനിയണേല് ആ കൊച്ചിനോടുള്ള അകമഴിഞ്ഞ വാത്സല്യം കാരണം കൊച്ചിന് ഇരുപത്തി അഞ്ചു വയസായി കൊച്ചു ഓസ്ട്രല്യക്ക് വിമാനം കയറി പോരുന്നത് വരെ ആരും കാണാതെ മുല കൊടുത്താണ് വളര്‍ത്തിയത്.. യാത്ര പറഞ്ഞയക്കും മുന്പുംകൂടെ ഒന്ന് കൊടുത്തു.. ഇത് പോലെ ഉള്ളതൊന്നും ഇനി അവിടെ ചെന്നാല്‍ കിട്ടിയില്ലെങ്കിലോ...ആല്കഹോളിനോട് പണ്ടേ ഉള്ള താല്പര്യം കാരണം അതുമായി ബന്ധപ്പെട്ട ഒരു പേരിടണം എന്ന് ചാക്കോ ചേട്ടന് നിര്‍ബന്ധം ആയിരുന്നു. പേര് നല്ല ജില്..ജില് എന്നിരിക്കണം എന്നല്ലാതെ അമ്മക്ക് വേറെ നിര്‍ബന്ധങ്ങള്‍ ഒന്നുമില്ലാരുന്നു.. അങ്ങനെ അമ്മയുടെ താല്പര്യം കണക്കിലെടുത്ത് ആല്കഹോളിന്റെ "അ" കൂട്ടി കൊച്ചിന് അവര്‍ അജില്‍ എന്ന് പേരിട്ടു.

Subscribe to:
Posts (Atom)