ശുദ്ധികലശം ഒക്കെ
നടത്തി പാര്‍ട്ടിയില്‍ അടിമുടി വ്യാപിച്ച വിഭാഗീയതയുടെ ജീര്‍ണ്ണതകള്‍ എല്ലാം നീക്കം
ചെയ്തു പുതിയ ഉന്മേഷത്തോടെയും ആവേശത്തോടെയും അച്ചടക്കത്തോടെയും ജനസമക്ഷം ഇറങ്ങുന്ന
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയസാധ്യത കൂടുതലാണെന്ന് ഞാന്‍ കരുതി. അടിമുടി
ബാധിച്ച കാന്‍സര്‍ ഒരൊറ്റ പ്ലീനത്തില്‍ കുളിച്ചാല്‍ തീരുന്നതേ ഉള്ളോ എന്ന സംശയം
ഉണ്ടായിരുന്നു എന്നതും സത്യം.
ഇപ്പോ എല്ലാം
മനസ്സിലായി. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെ മാത്രം ഔദ്യോഗിക
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാക്കി നാമകരണം ചെയ്യുന്നതിനുള്ള നാമകരണ ചടങ്ങായിരുന്നു
പ്ലീനം എന്ന പേരില്‍ നടന്നത്. പഴയ വീഞ്ഞിന്റെ കുപ്പിക്ക് പുതിയ ലേബല്‍
ഒട്ടിക്കുന്ന പരിപാടി. അങ്ങനെ ഒരു പ്ലീനത്തില്‍ കയറി ഇറങ്ങിയാല്‍ നിവരുന്ന വാലല്ല
കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടേത് എന്നത് അവര് വീണ്ടും തെളിയിച്ചു.
കമ്മ്യുണിസ്റ്റ്
പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന്റെ മുതലാളിത്ത സ്വഭാവത്തിന് ഒരു മാറ്റവും സംഭാവിച്ചിട്ടില്ല.
അവരുടെ അവിഹിത കൂട്ടുകെട്ടുകള്‍ അനുസ്യുതം തുടരുന്നു. വി എസിന്‍റെ യാഥാസ്ഥിക
വരട്ടുതത്ത്വവാദങ്ങളും ഇമേജ് ഗെയിമുകളും ഇനിയും നാട്ടുകാര് സഹിക്കേണ്ടി വരും..
‘ഗുഡ് ലക്ക്’.. ഇത്
ഞാന്‍ എനിക്ക് തന്നെ നേര്ന്നതാണ്.
No comments:
Post a Comment