ശബരിമലയില്‍ മകരവിളക്കോ മകരജ്യോതിയോ കാണുന്നതിന്റെ പേരില്‍ ഇവിടെ എന്ത് സാമൂഹ്യ പ്രശ്നമാണുള്ളത്? അതിന്റെ പേരില്‍ ആരുടെ സ്വൈര്യ ജീവിതത്തിനാണ് വിഘാതം ഉണ്ടാവുന്നത്??
ഒഴിവാക്കേണ്ടിയിരുന്ന അല്ലെങ്കില്‍ ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകളെങ്കിലും എടുക്കേണ്ടിയിരുന്ന ഒരു അത്യാഹിതം സംഭവിച്ചു..ഇനി മേലില്‍ അതാവര്‍ത്തിക്കാതിരിക്കാനുള്ള വഴി നോക്കുക. അതല്ലേ വേണ്ടത്?? ആര്‍ക്കും ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാത്രന്ത്യം ഉണ്ടായിരിക്കെ എന്ത് വിശ്വസിക്കണം എന്ന് വിശ്വാസികള്‍ക്ക് വിട്ടു കൊടുക്കുകയല്ലേ വേണ്ടത്? മണ്ണെണ്ണ ഒഴിച്ചാണോ കര്‍പ്പൂരം കത്തിച്ചാണോ പൊന്നമ്പലമേട്ടില്‍ വിളക്ക് കത്തുന്നത് എന്ന് കണ്ടു പിടിച്ചാല്‍ അടുത്ത പ്രാവശ്യം ശബരിമലക്ക് ഭക്തര്‍ പോവില്ല എന്ന് കരുതുന്നുണ്ടോ? അതോ അതിനു പിന്നിലെ സത്യാവസ്ഥ കണ്ടു പിടിച്ചാല്‍ ഇനി മേലില്‍ അവിടെ അപകടം ഉണ്ടാവില്ല എന്നാണോ? ഇനി ഭാരതത്തിന്റെ പുരാണങ്ങളുടെയും അതിലെ കഥാപാത്രങ്ങളുടെയും പാരമ്പര്യവും ജനിതക ഗുണവും ഒക്കെ ഇനി കോടതി പരിശോധിച്ച് സര്‍ടിഫിക്കറ്റ് തന്നിട്ടേ വിശ്വസിക്കാന്‍ പാടുള്ളൂ എന്നാണോ എന്തോ?
പൌരന്റെ ജീവനും സ്വത്തിനും വിശ്വാസത്തിനും സംരക്ഷണം കൊടുക്കുക എന്നതല്ലേ കോടതിയുടെയും ഭരണാധികാരികളുടെയും ധര്‍മ്മം?അങ്ങനെ എങ്കില്‍ വിശ്വാസത്തിന്റെ തലനാരിഴ കീറി പരിശോധിക്കുന്നതിന് പകരം ശബരിമല ദര്‍ശനത്തിനെത്തുന്ന ദശലക്ഷങ്ങള്‍ക്ക് ജീവനോടെ തിരിച്ചു വീട്ടില്‍ പോകാനുള്ള അവസരം ഉണ്ടാക്കി കൊടുക്കാനാണ് എല്ലാവരും ശ്രമിക്കെണ്ടാതെന്നാണ് എന്‍റെ അഭിപ്രായം. സൌകര്യമുള്ളവന്‍ വിശ്വസിക്കട്ടെ. ഇല്ലാത്തവന്‍ വിശ്വസിക്കാതിരിക്കട്ടെ. അതിനും സ്വത്രന്ത്യം ഉണ്ടല്ലോ. കാനായിലെ വീഞ്ഞും പൊന്നമ്പലമേട്ടിലെ ദീപവും ഒക്കെ വിശ്വാസികള്‍ വിശ്വസിക്കട്ടെ.. അതു വച്ച് മുതലെടുക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരട്ടെ..അതല്ലേ നല്ലത്??
ഇനി എല്ലാരും കൂടി മലയിലെ ദീപം കെടുത്തിയാലും വിശ്വാസത്തിന്റെ ദീപം അണയുമോ? ശബരിമലശാസ്താവിലുള്ള വിശ്വാസത്തിന്റെ ആധാരം മകരവിളക്ക് അല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അയ്യപ്പനിലുള്ള വിശ്വാസത്തിനു ഉപോല്‍ബലകമായ ചില ആചാരങ്ങളും വിശ്വാസങ്ങളും.. അതല്ലേ മകര വിളക്കും പരുന്തും ഒക്കെ? അങ്ങനെ ആവുമ്പോള്‍ ശബരിമലയില്‍ ഇനിയും വിശ്വാസികള്‍ വരും, കാണിക്കയിടും.. അതിലൊരു ഭാഗം ചിലവിട്ടു മേലില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും അടിസ്ഥാന സൌകര്യങ്ങളും വേണ്ടപ്പെട്ടവര്‍ ഒരുക്കട്ടെ.. നല്ലത് മാത്രം നടക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം..വിശ്വസിക്കാം അല്ലെ?

No comments:
Post a Comment