മണി മോന് പിണറായിക്ക് വേണ്ടി ബാലിയാടായതോ അല്ലെങ്കില്‍ ആക്കിയതോ ആണ് എന്നെനിക്കു തോന്നുന്നു.. ഇന്നത്തെ ടി പി വധത്തിനു പിന്നില്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ അറിവും സഹായവും ഉണ്ട് എന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു.. അതു കൊണ്ട് തന്നെ ഇത് ചെയ്തവരെ പിടിക്കുന്നതിനോപ്പം ചെയ്യിച്ചവരേം പിടികൂടണം, ശിക്ഷിക്കണം എന്ന് നാം ആഗ്രഹിക്കുന്നു. അതു ജയരാജന്മാരും പിണറായിയും ഉള്‍പ്പടെ പലര്‍ക്കും അപകടമാവുന്നു..
ഈ സാഹചര്യത്തിലാണ് പരസ്യ പ്രസ്താവനകളുമായി വി എസ് ഇറങ്ങി പാര്ട്ടിക്കിട്ടു പണി കൊടുക്കുന്നത്.
ഈ മണി പണ്ട് വി എസിന്റെ അടുത്ത ആളായിരുന്നു..മൂന്നാറിലെ കൈയേറ്റ പ്രശ്നത്തില്‍ തന്റെ ഭൂമിക്കു തട്ട് കേടു കിട്ടുമെന്ന് കണ്ടു മറുകണ്ടം ചാടി പിണറായിയുടെ കൂടെ കൂടിയതാണ്.. അങ്ങനെ വരുമ്പോള്‍ മണി ഈ പറഞ്ഞ കൊല്ലും കൊലയും എല്ലാം നടത്തിയത് വി എസിന്റെ കൂടെ നില്‍ക്കുമ്പോളാണ്.. അപ്പൊ ഈ കാര്യങ്ങള്‍ വി എസിനും അറിയാമായിരുന്നിരിക്കണം.. അദ്ദേഹത്തിന്റെ സഹായവും ഉണ്ടായിരുന്നിരിക്കണം..കുറഞ്ഞ പക്ഷം ഒതുക്കി തീര്‍ക്കാനെങ്കിലും.. മണി പറയുന്നത് വിശ്വസിക്കരുത് എന്നും പറഞ്ഞുള്ള വി എസിന്റെ നിലവിളി ശ്രദ്ധിക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.
ഇനി ഇതിന്റെ അന്വേഷണം മുന്നോട്ടു പോയാല്‍ ഇപ്പോള്‍ പിണറായിയും കൂട്ടരും കുടുങ്ങുന്നത് പോലെ തന്നെ വി എസും കുടുങ്ങും..ഇപ്പൊ കൊലപാതക രാഷ്ട്രീയത്തിനെ കുറ്റം പറയുന്ന വി എസും ഒട്ടും വ്യത്യസ്തന് അല്ല എന്ന് തെളിയുന്ന സാഹചര്യത്തില്‍ വി എസ് താനേ ഒതുങ്ങും.. അതാണല്ലോ പുള്ളീടെ ഒരു ലൈന്‍. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതി എന്ന് പറയുന്നത് പോലെ പണി മണിക്കിട്ടു കിട്ടിയാലും വേണ്ടില്ല വി എസ് ഒതുങ്ങിയാല്‍ മതി എന്ന് പിണറായി ചിന്തിച്ചതാണോ മണിയുടെ ഈ വെളിപ്പെടുത്തലിനു കാരണം എന്ന് ഞാന്‍ സംശയിക്കുന്നു..
വി എസ് എന്നും പിണറായി എന്നും വിളിപ്പേര് പലതാണെങ്കിലും ശാസ്ത്രീയ നാമം കമ്മ്യൂണിസ്റ് തന്നെ ആണെന്നും കൊല്ലിനും കൊലക്കും ഉള്ള കാരണങ്ങളിലെ വ്യത്യാസം ഉണ്ടാവു എന്ന് കുറേ പേരെങ്കിലും മനസ്സിലാക്കാന്‍ ഇതൊരു കാരണമാവുമെന്ന് കരുതുന്നു.. പിണറായിയുടെയും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും വില ഇടിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ കമ്മ്യൂണിസത്തിലെ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനും ഒക്കെ എതിരെ ഡയലോഗ് അടിച്ചു വി എസ് ഹീറോ ആയാല്‍ നഷ്ടം ഉള്ളവര്‍ വേറെയും ഉണ്ട്... വി എസിനെ അങ്ങനെ അങ്ങ് ജനനേതാവായി പൊക്കി വിട്ടാല്‍ അടുത്ത ഇലക്ഷന് പണി കിട്ടുമെന്ന് ചെന്നിത്തലക്കും കൂട്ടര്‍ക്കും വേണമെങ്കില്‍ ചിന്തിക്കാല്ലോ..
പിണറായിയുടെ വാഗ്ദാനങ്ങള്‍ ആണോ കോണ്‍ഗ്രസ്സിന്റെ വാഗ്ദാനങ്ങള്‍ ആണോ വെളിപ്പെടുത്തലിനു പിന്നില്‍ എന്ന് കാലം തെളിയിക്കുമായിരിക്കും..വാര്‍ത്താ ചാനലുകളിലും പത്രങ്ങളിലും കണ്ണും നാട്ടു കാത്തിരിക്കാം നമുക്ക്..