ഒരുപാട് അങ്കങ്ങള്‍ക്കു ശേഷം 2009 വിട പറയുകയാണ്. നേടിയ വിജയങ്ങളുടെ ചുവടു പിടിച്ചു വീണ്ടും മുന്നേറാനും,നേരിട്ട പരാജയങ്ങളില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിച്ചു, തിരുത്തി , മുന്നേറാനും ഒക്കെ ആയി ഇനി നമ്മുടെ മുന്നില്‍ 2010 .
കിട്ടിയ അവസരങ്ങള്‍ക്ക് നന്ദി പറയാനും, ഉപയോഗിക്കാതെ, അവശേഷിപ്പിച്ച അവസരങ്ങളെ കുറിച്ച് മാപ്പ് ചോദിക്കാനുമുള്ള സമയം. ഇനി വരും വര്‍ഷം ലഭിക്കുന്ന അവസരങ്ങളെ പൂര്‍വാധികം ശക്തിയോടെ, ആവേശത്തോടെ, മികവോടെ, ഉപയോഗിക്കാനുള്ള പ്രാപ്തിക്കായി സര്‍വ്വശക്തനോട് പ്രാര്‍ഥിക്കാനുള്ള സമയം.
വരവേല്‍ക്കാം നമുക്ക് 2010നെ, ഏറ്റവും സന്തോഷത്തോടെ,നിറഞ്ഞ മനസ്സോടെ,ഒത്തിരി പ്രതീക്ഷയോടെ... സ്നേഹത്തിലും, സാഹോദര്യത്തിലും, ചുവടുറപ്പിച്ചു,പരസ്പരം അറിഞ്ഞും, സഹകരിച്ചും മുന്നേറുന്ന, സമ്പല്സമൃദ്ധമായ ഒരു ലോകവ്യവസ്ഥിതിയെ സമ്മാനിക്കാന്‍ പ്രാപ്തമായ പുതുവര്‍ഷത്തെ പ്രതീക്ഷിച്ചു കൊണ്ട്... ഏവര്‍ക്കും ആശംസിച്ചു കൊണ്ട്... ഒരു വെഷകോടന്‍.