കാണാന്‍ അസൌകര്യം ഉള്ളതിനാലും... തന്റെ ബോഡി നാളെയും കേടുപാടുകള്‍ ഇല്ലാതെ കാണണം എന്ന ആഗ്രഹം ഉള്ളതിനാലും... പെണ്ണ് ചോദ്യം (അനൌപചാരികം ആണേ...) ഫോണില്‍ ആക്കാന്‍ കുഞ്ഞുവര്‍ക്കി തീരുമാനിച്ചു. ആദ്യം അമ്മായിഅമ്മയെ ഫോണില്‍ വിളിച്ചു കാര്യങ്ങളുടെ കിടപ്പ് അറിഞ്ഞാല്‍ അമ്മാവനേം അളിയനേം കൂടെ അമ്മായിഅപ്പന്റെ മുന്‍പിലേക്ക് ഇട്ടു കൊടുക്കുന്നതിനു മുന്‍പേ വേണ്ട തന്ത്രങ്ങള്‍ ആലോചിക്കാമല്ലോ... സകല ദൈവങ്ങളെയും, പേരറിയാവുന്ന സകല പുന്യവാളന്മാരെയും മനസില്‍ ധ്യാനിച്ച് കൊണ്ടു കുഞ്ഞു വര്‍ക്കി ഫോണ്‍ കൈയില്‍ എടുത്തു. നമ്പര്‍ ഒന്നുകൂടി നോക്കി ഉറപ്പു വരുത്തി... ഇന്റര്‍നാഷനല്‍ അക്സസ്സ് കോഡ് സഹിതം ഡയല് ചെയ്തു...
ദ്ര്ര്രിംഗ്...ദ്രിഇന്ഗ് ...ദ്ര്ര്രിംഗ് ...ദ്രിഇന്ഗ് ...
കുഞ്ഞുവര്‍ക്കിയുടെ ഹൃദയമിടിപ്പുപോലും ടെലിഫോണ്‍ ബെല്ലിന്റെ താളത്തിലായി.
അമ്മ : ഹലോ
കു.വര്‍ക്കി : ങ്ഹാ ....ഹലോ ...
കു.വര്‍ക്കി: മേരിയമ്മ ചേച്ചിയല്ലേ?
അമ്മ: അതെ... ഇതാരാ സംസാരിക്കുന്നെ?
കു.വര്‍ക്കി : ഇതു ഞാനായിരുന്നു...കുഞ്ഞുവര്‍ക്കി...
അമ്മ: ഓ...
കു.വര്‍ക്കി : അമ്പ്ഓടാത്ത പറമ്പിലെ ..... വര്‍ക്കിടെ.......
അമ്മ: ങ്ഹാ... മനസിലായി...ഇത്രയും കാലം എന്റെ മോളുടെ പിന്നാലെ നടന്നത് പോരാഞ്ഞിട്ടാണോ ഇപ്പൊ എന്നെ വിളിക്കുന്നെ?
കു.വര്‍ക്കി : അങ്ങനെ അല്ലാ.... ഞാന്‍ ഇപ്പൊ വിളിച്ചത് .....അമ്മയോട്...
അമ്മ: അമ്മയോടോ? ആരുടെ അമ്മയോട് ?????
കു.വര്‍ക്കി : അയ്യോ... അങ്ങനെ അല്ലാ ........ മരിയേടെ അമ്മ .....
അമ്മ: എന്നാല്‍ അങ്ങനെ പറഞ്ഞാല്‍ മതി....
കു.വര്‍ക്കി : ശരി.... മരിയേടെ അമ്മയോട് ഒരു കാര്യം ചോദിയ്ക്കാന്‍ വേണ്ടി ആയിരുന്നു.
അമ്മ: എന്നിട്ട്....
കു.വര്‍ക്കി : ഞാന്‍ എന്താ ചോദിയ്ക്കാന്‍ വന്നെ .... എന്ന് അമ്മക്ക് മനസിലായി കാണും എന്നാ ഞാന്‍ വിശ്വസിക്കുന്നെ ....
അമ്മ: എന്ത്....
കു.വര്‍ക്കി : ഞാന്‍ കൂടുതല്‍ വളച്ച് കെട്ടൊന്നും കൂടാതെ കാര്യം പറയാം..
അമ്മ: .............. നിശ്ശബ്ദത ...
കു.വര്‍ക്കി : അമ്മക്കറിയാവുന്നതു പോലെ ഞാനും മരിയയും തമ്മില്‍ കുറെ കാലമായി സ്നേഹത്തിലാണ്. ഇനി അങ്ങോട്ട് ഞങ്ങളുടെ സന്തോഷങ്ങളും വേദനകളും പങ്കിടാന്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടാവണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. അതിന് ഞങ്ങള്‍ക്ക് അമ്മയുടെ സമ്മതവും അനുഗ്രഹവും വേണം.
അമ്മ: നിശ്ശബ്ദത ....( ഒരു നിമിഷത്തേക്ക് മാത്ത്രം..) നീ എന്നാന്നാ കരുതിയെ? നീ വന്നു ചോദിക്കുമ്പോലെ എടുത്തോണ്ട് പോയ്കോ എന്ന് പറഞ്ഞു എടുത്തു തരും എന്നോ?? പോയ്ക്കോണം എന്റെ മുന്പില് നിന്നു... അങ്ങനെ കണ്ട അവനും ഇവനും ഒന്നും കൊടുക്കാന്‍ വേണ്ടി അല്ലാ ഞങ്ങള്‍ ഞങ്ങളുടെ മോളെ വളര്‍ത്തിയത്... നീ എന്ത് കണ്ടിട്ടാ ഞങ്ങളുടെ വീട്ടില്‍ വന്നു പെണ്ണ് ചോദിക്കുന്നെ...
ഒരു നിമിഷത്തേക്ക് വീണ്ടും നിശ്ശബ്ദത....
നീ ഈ ചോദിച്ചത് അച്ചാച്ചന് എങ്ങാനും അറിഞ്ഞാല്‍ എന്താ സംഭവിക്കുക എന്ന് നിനക്കറിയാവോ? നീ ആലോചിച്ചിട്ടുണ്ടോ? അങ്ങനെ എന്തെങ്കിലും ആലോചിച്ചിട്ടുന്ടെങ്കില് നീ ഈ പണിക്കു നടക്കില്ലായിരുന്നു.
വീണ്ടും നിശ്ശബ്ദത....
കു.വര്‍ക്കി: (ഒന്നു കണ്ഡശുത്ഥി വരുത്തി......) അങ്ങനെ അല്ല അമ്മേ... വരും വരയ്കകളെ പറ്റി നന്നായി ആലോച്ചിട്ട് തന്നെ എടുത്ത തീരുമാനം ആണിത്... ഈ ഇരുപത്തി എട്ടാം വയസില്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ കൊച്ചു പ്രായത്തില്‍ തോന്നുന്ന ആവേശത്തിന്റെ എടുത്തു ചാട്ടം ആണെന്ന് അമ്മ കരുതരുത്. ഞാന്‍ പറയുന്നതു എന്താണെന്നും അതിന്റെ അര്‍ത്ഥവും വ്യാപ്തിയും എന്താണെന്നും ഉള്ള വ്യക്തമായ ബോധ്യത്തോടെ ആണ് ഞാന്‍ സംസാരിക്കുന്നത്.... മോശമല്ലാത്ത വിദ്യാഭ്യാസം ഉണ്ട്.....നല്ല നിലയിലുള്ള ഒരു ജോലി വിദേശത്തുണ്ട്... ഒരു വിവാഹത്തിന്റെതായ ബാധ്യതകളെ തരണം ചെയ്യാം എന്ന ഉറപ്പുള്ളതുകൊണ്ടാണ് ഞാന്‍ .....
ഞാന്‍ ഈ പറയുന്നതിനെ തെറ്റായ ഒരു രീതിയില്‍ അമ്മ കാണരുത്... ഏറ്റവും ആത്മാര്‍ഥതയോടെ ആണ് ഞാന്‍ മരിയയെ സ്നേഹിക്കുന്നതും ഇപ്പോള്‍ വിവാഹം കഴിപ്പിച്ചു തരുമോ എന്ന് ചോദിക്കുന്നതും.... ഞാന്‍ ഈ പറയുന്നതിനെ ശരിയായ രീതിയില്‍ തന്നെ അമ്മ മനസിലാക്കുമെന്നാണ് എന്റെ വിശ്വാസം.
അടുത്ത ദിവസം എന്റെ അമ്മാവനും അളിയനും കൂടി വീട്ടില്‍ വരും... എനിക്ക് വേണ്ടി അവര്‍ മരിയയുടെ കാര്യം ഔസേപ്പ് ചേട്ടനുമായി സംസാരിക്കും... അപ്പോള്‍ മരിയയുടെ ആഗ്രഹം നടത്തികൊടുക്കാന്‍ ഔസേപ്പ് ചേട്ടനോട് പറയണം.
അമ്മ : നീ പറയുമ്പോലെ കാര്യങ്ങള്‍ എല്ലാം നടക്കും എന്നാണോ നിന്റെ വിചാരം... അച്ചാച്ചനെ നിനക്കറിയാന്‍ പാടില്ല. അദ്ദേഹം ഇതു സമ്മതിച്ചു തരും എന്നാണോ നീ കരുതുന്നത്??
കു.വര്‍ക്കി: അത്ര എളുപ്പം ഔസേപ്പ് ചേട്ടന് എന്നെ അക്സെപ്റ്റ് ചെയ്യാന്‍ പറ്റില്ല എന്നെനിക്കറിയാം. എങ്കിലും... അദ്ദേഹം മരിയയെ എന്തുമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട് ...മരിയ പറഞ്ഞും...അല്ലാതെയും... മരിയയോടുള്ള സ്നേഹത്തെ ഓര്‍ത്തു മറിയയുടെ സ്നേഹത്തെ മനസിലാക്കാനും അംഗീകരിക്കാനും അചാച്ചനോട് അമ്മ ഒന്നു പറഞ്ഞാല്‍ മതി. ബാക്കി എല്ലാം ശരിയായിക്കോളും...
അമ്മ: .....................................................................................................................
ഈ പറയുന്നതു എന്തായിരിക്കും എന്നെനിക്കു ഒരു പിടിയും ഇല്ല. എന്റെ കൈയിലെ വെടിക്കെട്ട് തീര്‍ന്നു. അമ്മ കഥാപാത്രത്തിന്റെ അവസാനത്തെ ഡയലോഗ് എന്തായിരിക്കും എന്ന് നിങ്ങള്‍ പറയുവോ?? അതെഴുതാന്‍ ഒരു ധൈര്യം വരുന്നില്ല....
ഈ രീതി അഡോപ്റ്റ് ചെയ്താല്‍ റിയല്‍ ലൈഫില്‍ എന്തായിരിക്കുംസംഭവിക്കുക എന്നും അനുഭവം കൊണ്ടും ... പരിചയം കൊണ്ടും അറിവുള്ളവര്‍ പറഞ്ഞാല്‍ നന്നായിരുന്നു...അത് തിരുത്തിയിട്ട് ഇറക്കിയാല്‍ മതിയല്ലോ....